നുറുകണക്കിനു സന്ദര്‍ശകര്‍ ദിവസവും എത്തുന്ന മൈസൂരിലെ പ്രശ്‌സ്തമായ പള്ളിയാണ് സെന്റ് ഫിലോമിന ചര്‍ച്ച്. സെന്റ് ജോസഫ്‌സ് ചര്‍ച്ച് എന്നും ഈ ദേവാലയത്തിന് പേരുണ്ട്. 1933ല്‍ മൈസൂര്‍ ഭരണാധികാരിയായിരുന്ന കൃഷ്ണരാജ വോഡയാറാണ് ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 1941ലാണ് പള്ളിയുടെ പണി പൂര്‍ത്തിയായത്. മൂന്നാം സെഞ്ചുറിയില്‍ കണ്ടുവന്നിരുന്ന ഗോത്തിക്ക് ശൈലിയിലാണ് പള്ളിയുടെ നിര്‍മാണം.
സ്റ്റെയ്ന്‍ഡ് ഗ്ലാസ് ജനലുകളോട് കൂടിയ എണ്ണൂറ് പേര്‍ക്കിരിക്കാവുന്ന ഹാള്‍, സെന്റ് ഫിലോമിനയുടെയും യേശുക്രിസ്തുവിന്റെയും വിഗ്രഹങ്ങള്‍ തുടങ്ങിയവയും പള്ളിയില്‍ കാണാം. തിരുപ്പിറവി, തിരുവത്താഴം, കുരിശാരോഹണം, ഉയിര്‍ത്തെഴുന്നേല്‍പ്പ് തുടങ്ങി ജീസസിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ചിത്രരൂപത്തില്‍ പള്ളിയുടെ ചുമരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക്‌സ് ചര്‍ച്ചിനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള കൂറ്റന്‍ ഗോപുരങ്ങളാണ് സെന്റ് ഫിലോമിന ചര്‍ച്ചിന്റെ മറ്റൊരു പ്രത്യേകത. അപുര്‍വ്വമായ ഒരു ദ്രിശ്യാനുഭവം തരുന്ന ഈ പള്ളി മൈസൂരിലെത്തുന്ന യാത്രികര്‍ നിശ്ചയമായും കണ്ടിരിക്കേണ്ടുന്ന ഒന്നാണ്.



Click it and Unblock the Notifications