Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൈസൂര്‍ » ആകര്‍ഷണങ്ങള് » മൈസൂര്‍ കാഴ്ചബംഗ്ലാവ്

മൈസൂര്‍ കാഴ്ചബംഗ്ലാവ്, മൈസൂര്‍

25

1892 ല്‍ മഹാരാജ ചാമരാജ വോഡയാറുടെ കാലത്ത് നിര്‍മിക്കപ്പെട്ട ഇന്ത്യയിലെ തന്നെ പുരാതനമായ കാഴ്ച ബംഗ്ലാവുകളില്‍ ഒന്നാണ് മൈസൂരിലേത്. മൈസൂരിലെത്തുന്ന സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണ്. മൈസൂര്‍ കൊട്ടാരത്തിനു സമീപത്തുള്ള 245 ഏക്കര്‍ സ്ഥലത്താണ് കാഴ്ചബംഗ്ലാവ് പരന്നുകിടക്കുന്നത്. വിവിധയിനം പക്ഷികള്‍ ഉള്‍പ്പെടെ 1420 ഇനങ്ങളില്‍പ്പെട്ട പക്ഷിമൃഗാദികളാണ് ഇവിടെയുള്ളത്.

തുടക്കത്തില്‍ രാജകുടുംബാംഗങ്ങള്‍ക്കുമാത്രമാണ് ഇവിടെ പ്രവേശനമുണ്ടായിരുന്നത്. എന്നിരുന്നാലും മഹാരാജ ചാമരാജ വോഡയാര്‍ പിന്നീട് കാഴ്ചബംഗ്ലാവിലേക്ക് പൊതുജനങ്ങള്‍ക്കും പ്രവേശിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. 1909ല്‍ ശ്രീചാമരാജേന്ദ്ര സുവോളജിക്കല്‍ ഗാര്‍ഡന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ദക്ഷിണേന്ത്യയിലെ വിശാലമായ മൃഗശാലകളിലൊന്നാണ് ശ്രീചാമരാജേന്ദ്ര സുവോളജിക്കല്‍ ഗാര്‍ഡന്‍.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വിവിധയിനം പക്ഷിമൃഗാദികളെ ഇവിടെ കാണാം. ബാര്‍ബറി ഷീപ്പ്, സീബ്ര, ജിറാഫ്, എമു, ചിമ്പാന്‍സി, ഹിപ്പോപ്പൊട്ടാമസ്, കംഗാരൂ, കടുവ തുടങ്ങിയ മൃഗങ്ങളും ഇവിടെയുണ്ട്. നാലുകൊമ്പുളള കൃഷ്ണമൃഗം, മൗസ് ഡീര്‍,  വെരുക്, സിംഹവാലന്‍ കുരങ്ങ്, ഇന്ത്യന്‍ കലമാന്‍, പുളളിപ്പുലി തുടങ്ങിയവയെയും സഞ്ചാരികള്‍ക്ക് ഇവിടെ കാണാം. 1972ല്‍ ഈ കാഴ്ചബംഗ്ലാവിന്റെ മേല്‍നോട്ടം വനം വകുപ്പിനും പിന്നീട് 1979ല്‍ സൂ അഥോറിറ്റി ഒഫ് ഇന്ത്യക്ക് കൈമാറി.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue