മറ്റു ജൈന ക്ഷേത്രങ്ങളില്‍ നിന്നല്ലാം തന്നെ തികച്ചും വ്യത്യസ്തമായ സൗന്ദ്യര്യമാണ് പൂര്‍ണ്ണമായും ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച ഈ ക്ഷേത്രങ്ങള്‍ക്ക് അവകാശപ്പെടാനുള്ളത്. നാഗൗരിലെ കമല ടവറിനു പിറകിലായി ഇവ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിന്റെ നിലത്തും മേല്‍ക്കൂരയിലും വാതിലുകളുമൊക്കെ മനോഹരമായ പളുങ്ക് വിദ്യകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
കൂടാതെ ക്ഷേത്രത്തിന്റെ അകത്തളങ്ങളിലെ ജൈന വേദവാക്യങ്ങളുടെ രൂപത്തിലുളള ഗ്ലാസ് വര്‍ക്കുകളെല്ലാം തന്നെ പുരാതന കാലത്തെ കലാ നിപുണത ഉയര്‍ത്തിക്കാട്ടുന്നവയാണ്. മനോഹരമായ മാര്‍ബിള്‍ ശില്‍പവേലകള്‍ കൊണ്ട് അലങ്കരിച്ച കമാനങ്ങള്‍ ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. മഹാവീരന്റെയും മറ്റ് 23 തീര്‍ത്ഥങ്കരന്‍മാരുടെയും പ്രതിമകള്‍ യാത്രികര്‍ക്ക് ഇവിടെ ദര്‍ശിക്കാന്‍ സാധിക്കും.



Click it and Unblock the Notifications