നഹനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഇത്. വൈവിധ്യപൂര്‍ണ്ണമായ ജിവജാലങ്ങളെ നിരീക്ഷിക്കാന്‍ ഇവിടെ അവസരം ലഭിക്കും. സാള്‍ വനത്തിനുള്ളിലെ ഈ പ്രദേശം ദേശാടനപക്ഷികളുടെ ഒരു ആവാസകേന്ദ്രമാണ്. അപൂര്‍വ്വങ്ങളായ ഏറെയിനം പക്ഷികളെ ഇവിടെ കാണാനാവും. ഹരിതാഭമായ പശ്ചാത്തലത്തില്‍ പരസ്പരം ബന്ധിക്കപ്പെട്ടുകിടക്കുന്ന അരുവികളുടെ കാഴ്ച ഇവിടുത്തെ എടുത്ത്പറയാവുന്ന സവിശേഷതയാണ്.
മാന്‍., പുള്ളിമാന്‍, കാട്ടാട് എന്നിവയെ യാത്രക്കിടയില്‍ ധാരാളമായി കാണാനാവും. കുരക്കുന്ന മാന്‍, കാട്ടുപന്നി, പുള്ളിപ്പുലി, ദേശാടന പക്ഷികള്‍, പാട്രിഡ്ജ് എന്ന പക്ഷി സുലഭമാണ്. ഹരിയാന കലേശര്‍ നാഷണല്‍ പാര്‍ക്കിലേക്ക് ഇവിടെ നിന്ന് അധികം ദൂരമില്ല.



Click it and Unblock the Notifications