നാല്‍ദെഹ്‌റയില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയാണ് ചബ്ബ സ്ഥിതി ചെയ്യുന്നത് അതിമനോഹരമായൊരു ഗ്രാമമാണിത്. സത്‌ലജ് നദീയില്‍ നിന്നുള്ള 11 കിലോമീറ്ററോളം വരുന്ന ചങ്ങാട യാത്രയുടെ ആരംഭം ഇവിടെ നിന്നാണ്. അവസാനിക്കുന്നത് തട്ടപാനിയിലും. പരിശീലനം ലഭിച്ച റാഫ്‌റ്റിങ് ഗൈഡിന്റെ സേവനം ഇവിടെ ലഭ്യമാകും. മെയ് ജൂണ്‍ മാസങ്ങളിലും സെപ്‌റ്റംബര്‍ ഒക്‌ടോബര്‍ മാസങ്ങളിലുമാണ് റാഫ്‌റ്റിങിന് ഏറ്റവും അനുയോജ്യമായ സമയം. സ്വാകര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പാര്‍ക്കിങ്ങിനുള്ള സൗകര്യം ഇവിടെയുണ്ട്.



Click it and Unblock the Notifications