നാമക്കലില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ തിരുമലപട്ടി ഗ്രാമത്തിനോട് ചേര്‍ന്നാണ് നൈനാമലൈ എന്നറിയപ്പെടുന്ന മല സ്ഥിതി ചെയ്യുന്നത്. സേന്ദാമംഗലം വഴിയും ഇവിടെയത്തൊം. ഇവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രമാണ് നൈനാമലൈക്ക് ഉള്ളത്. മലമുകളില്‍ സ്ഥിതി ചെയ്യുന്ന വെങ്കിടാചലപതി ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. 2500ഓളം പടിക്കെട്ടുകള്‍ കയറി വേണം കുന്നിന്‍െറ ഒത്ത നെറുകയിലുള്ള ക്ഷേത്രത്തില്‍ എത്താന്‍. ശനിയാഴ്ചകളിലാണ് ഇവിടെ ധാരാളം വിശ്വാസികള്‍ എത്താറ്. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ പ്രത്യേക ചടങ്ങുകളും വിശ്വാസികളെ ആകര്‍ഷിക്കുന്നതാണ്.



Click it and Unblock the Notifications