സമുദ്രനിരപ്പില്‍ നിന്ന് 8530 അടി ഉയരത്തിലാണ് ഈ സ്ഥലം. ഇത് ഒരു ഉറങ്ങുന്ന അഗ്നിപര്‍വ്വതമാണ്. ഇവിടെ നിന്ന് പ്രളയം ഉണ്ടായപ്പോള്‍ ജനങ്ങള്‍ക്ക് രക്ഷപെടാന്‍ സൂചനക്കായി കാഹളം മുഴക്കി എന്നാണ് വിശ്വാസം. ടെന്‍ഡോങ്ങ് എന്ന വാക്കിനര്‍ത്ഥം 'കാഹളം മുഴക്കിയ പര്‍വ്വതം' എന്നാണ്. ലാമമാര്‍ വര്‍ഷങ്ങളോളം ധ്യാനത്തിലിരിക്കുന്ന സ്ഥലമായിരുന്നു ഇത്.
സിക്കിമിലെ ഒരു പ്രധാന ട്രെക്കിങ്ങ് കേന്ദ്രം കൂടിയാണിത്. ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രെക്കിങ്ങ് അനേകം ജിവജാലങ്ങളുടെ ആവാസകേന്ദ്രമായ നിബിഡ വനത്തിലെത്തിച്ചേരും.



Click it and Unblock the Notifications