നന്ദിഹില്‍സില്‍ കാളീഭക്തനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസര്‍ തപസ്സുചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന ഗുഹയാണ് ബ്രഹ്മാശ്രമം. പ്രകൃത്യാലുള്ള ഉരുളന്‍ പാറക്കെട്ടുകളാലാണ് ഗുഹ രൂപപ്പെട്ടിരിക്കുന്നത്. നന്ദിഹില്‍സിലെത്തുന്ന വിശ്വാസികള്‍ ബ്രഹ്മാശ്രമത്തിലെത്തി തൊഴുതുതിരിച്ചുപോകുക പതിവാണ്. സമയം അനുവദിക്കുമെങ്കില്‍ നന്ദിഹില്‍സിലെ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നുതന്നെയാണ് ബ്രഹ്മാശ്രമം.



Click it and Unblock the Notifications