ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരില്‍ അറിയപ്പെടുന്ന നെഹ്‌റുനിലയം ബ്രിട്ടീഷ് കെട്ടിടനിര്‍മിതിയുടെ ചാതുര്യം വിളിച്ചോതുന്ന ഒന്നാണ്. ജവഹര്‍ലാല്‍ നെഹ്‌റു കുറച്ചുകാലം ഇവിടെ താമസിച്ചിരുന്നു, അതേത്തുടര്‍ന്നാണ് ഇതിന്റെ പേര് നെഹ്‌റുനിലയം എന്നായത്. മൈസൂര്‍ കമ്മീഷണറായിരുന്ന മാര്‍ക്ക് കബ്ബണ്‍ തന്റെ വേനല്‍ക്കാലം ചെലവഴിക്കാന്‍ ഇവിടെയെത്തിയിരുന്നു. 1986 ലെ സാര്‍ക്ക് ഉച്ചകോടിക്ക് വേദിയായതും നെഹ്‌റു നിലയമാണ്. ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് നെഹ്‌റുനിലയം ഒരു ഗസ്റ്റ് ഹൗസാക്കി മാറ്റിയത്. സഞ്ചാരികള്‍ക്ക് അകത്തേക്ക് പ്രവേശനമില്ലെങ്കിലും ചിത്രങ്ങളെടുക്കാന്‍ അനുവാദമുണ്ട്



Click it and Unblock the Notifications