നാര്‍ക്കണ്ടയില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള ജലോരി ചുരം സമുദ്ര നിരപ്പില്‍ നിന്നും 3550 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സത്‌ലജ് താഴ് വരയിലൂടെ യാത്ര ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് ജലോരി ചുരത്തിലേക്കുള്ള വഴിയില്‍ ലുഹ്രി, അനി, കുല്ലു താഴ് വരയിലെ ഖനാഗ് എന്നിവയുടെ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. ചുരത്തിനടുത്താണ് സരോല്‍സാര്‍ തടാകം. വന മധ്യത്തിലുള്ള ഈ തടാകത്തിലേയ്‌ക്ക് 30 മിനുട്ട് നടക്കാനുള്ള ദൂരം മാത്രമാണുള്ളത്. ഇതിന് പുറമെ ബന്‍ജാര്‍ താഴ് വരയിലെ പ്രശസ്‌തമായ ഷ്രിന്‍ഗ ഋഷി ക്ഷേത്രവും ഈ ചുരത്തിന്റെ സമീപത്താണ്.
കുല്ലു താഴ് വരെയെ രാംപൂരുമായും സിംലയെ കിന്നാവൂരുമായും ജലോരി ചുരം ബന്ധിപ്പിക്കുന്നു. സിലംയില്‍ നിന്നും മണാലിയിലേയ്‌ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ചുരം വഴി പോകാം. വളരെ ആസ്വാദ്യകരമായ യാത്രയായിരിക്കും അത്.



Click it and Unblock the Notifications