നാസിക്കിലെ പ്രമുഖ ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നാണ് കോയിന് മ്യൂസിയം. നാണയം ശേഖരിക്കുന്നവരുടെയും നാണയ ശാസ്ത്രജ്ഞന്മാരുടെയും ഇഷ്ടസ്ഥലമാണ് നാസിക്കിലെ ഈ മ്യൂസിയം എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇവിടത്തെ നാണയശേഖരം കാണാന്‍ നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നു. ഏഷ്യയിലെ ഏക കോയിന് മ്യൂസിയം എന്ന ഖ്യാതിയുള്ള നാസിക്കിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂമിസ്മാറ്റിക് സ്റ്റഡീസ് എന്നു പേരുള്ള ഈ മ്യൂസിയം 1980 ലാണ് സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയുടെ കറന്‍സി സിസ്റ്റത്തെപ്പറ്റി വിവരിക്കുന്ന ചിത്രങ്ങളും ലേഖനങ്ങളും യഥാര്‍ത്ഥവും കോപ്പിയെടുക്കപ്പെടുതുമായ നാണയങ്ങളുമെല്ലാം ഇവിടെ കാണാം. നാണയശേഖരത്തില്‍ താല്പര്യമുളളവര്ക്കായുള്ള വര്‍ക് ഷോപ്പുകളും ഇവിടെ നടത്തിവരുന്നു.