മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളിലൊന്നായാണ് ധൂത്‌സാഗര്‍ ഫാള്‍സ് അറിയപ്പെടുന്നത്. നാസിക്കിന് അടുത്തുള്ള സോമേശ്വരത്താണ് ധൂത്‌സാഗര്‍ വെള്ളച്ചാട്ടം. പത്ത് മീറ്ററോളം താഴേക്ക് പതിച്ച ശേഷം അനുപമമായ പ്രകൃതിഭംഗിയോട് കൂടിച്ചേരുന്ന ധൂത്‌സാഗര്‍ വെള്ളച്ചാട്ടം കാണാനായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. മഴക്കാലത്താണ് ഇവിടെ ആള്‍ത്തിരക്ക് കൂടുതലായും അനുഭവപ്പെടാറുള്ളത്. വെള്ളച്ചാട്ടത്തിന് മുകളിലേക്ക് നടന്നുകയറാനായി പടവുകളും ഇവിടെ ഒരുക്കിയിരിക്കുന്നതായി കാണാം.



Click it and Unblock the Notifications