മഹാരാഷ്ട്രയിലെ എന്നല്ല, ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ത്രയംബകേശ്വര ക്ഷേത്രം. ഔത്ഥ നാഗനാഥിലെയെന്ന പോലെ തന്ന ജ്യോതിര്‍ലിംഗമാണ് ത്രയംബകേശ്വര ക്ഷേത്രത്തിലെയും പ്രധാന പ്രത്യേകത. ഇന്ത്യയില്‍ കാണപ്പെടുന്ന 12 ജ്യോതിര്‍ലിംഗങ്ങളിലൊന്ന് മഹാരാഷ്ട്രയിലെ നാസികിന് സമീപമുള്ള ത്രയംബകേശ്വര ക്ഷേത്രത്തിലാണ്. മോക്ഷദായകമാണ് ത്രയംബകേശ്വര ക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗം തൊഴുന്നത് എന്നാണ് വിശ്വാസം. മഹാരാഷ്ട്രയിലുള്ള മുഴുവന്‍ ജ്യോതിര്‍ലിംഗങ്ങളും ഒറ്റദിവസം കൊണ്ട് സന്ദര്‍ശിക്കുക അത്ര എളുപ്പമല്ലെങ്കില്‍ പോലും സാധ്യമാണ്. ത്രയംബകേശ്വര ക്ഷേത്രത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി ക്ഷേത്രം അധികാരികള്‍ തന്നെ ലോഡ്ജുകളില്‍ താമസ സൗകര്യം ഒരുക്കിക്കൊടുക്കുന്നു.