സംശയമില്ലാതെ പറയാം, നാസിക്കിനെ ഏറ്റഴും പ്രശസ്തമാക്കുന്ന സംഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുംഭമേള. ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമമാണ് കുംഭമേള. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കുംഭമേളയെ നാസ്സിക്കിന്റെ ദേശീയോത്സവം എന്നുവേണമെങ്കില്‍ വിളിക്കാം. അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ച കുംഭമേളക്കാലത്ത് നാസിക്കില്‍ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. സ്വദേശികളും വിദേശികളുമായി വലിയൊരു വിഭാഗം ജനങ്ങള്‍ ഇവിടെ തടിച്ചുകൂടുന്നു. പന്ത്രണ്ട് വര്‍ഷത്തില്‍ നാല് തവണയാണ് കുംഭമേള നടക്കുന്നത്. നാസിക്കിനെ കൂടാതെ ഉജ്ജയിനി, അലഹബാദ്, ഹരിദ്വാര്‍ എന്നീ സ്ഥലങ്ങളും കുംഭമേളയ്ക്ക് ആതിഥേയരാകുന്നു. അലഹബാദിലെ കുംഭമേളയാണ് ഇതില്‍ ഏറ്റവും പ്രശസ്തവും പ്രധാനപ്പെട്ടതുമായി കണക്കാക്കപ്പെടുന്നത്.



Click it and Unblock the Notifications