നാസിക്കിലെ പ്രശസ്തമായ മുന്തിരിത്തോട്ടമാണ് സുല മുന്തിരിപ്പാടം. നാഗ്പൂര്‍ ഓറഞ്ചിന് എന്നതുപോലെ തന്നെ പ്രശസ്തമാണ് മുന്തിരിക്ക് നാസിക്ക്. ഇന്ത്യയിലെ മുന്തിരി ഉത്പാദന സംസ്ഥാനങ്ങളില്‍ പ്രമുഖ സ്ഥാനമാണ് മഹാരാഷ്ട്രയ്ക്ക് ഉള്ളത്. നാസിക്കിലെ കാലാവസ്ഥ മുന്തിരിക്കൃഷിക്ക് പറ്റിയതാണ്. മഹാരാഷ്ട്രയിലെ പ്രശസ്തമായ മുന്തിരിപ്പാടങ്ങളില്‍ ഒന്നാണ് സുല മുന്തിരിത്തോട്ടം.
ഇന്ത്യയിലെ ഏറ്റവും വലിയ മുന്തിരിപ്പാടം എന്ന ബഹുമതിയും ഇതിനുണ്ട്. ഏകദേശം അഞ്ചുലിറ്റര്‍ വൈനാണ് സുല മുന്തിരിത്തോട്ടത്തിന്റെ കപ്പാസിറ്റി. നൂറുരൂപ ചിലവില്‍ വിവിധ തരത്തിലുള്ള വൈനുകള്‍ രുചിച്ചുനോക്കാനുള്ള ടെസ്റ്റിംഗ് റൂമുകളും സുല മുന്തിരിത്തോട്ടത്തിലുണ്ട്. അരമുക്കാല്‍ മണിക്കൂര്‍ നേരം ചെലവഴിച്ചാല്‍ സഞ്ചാരികള്‍ക്ക് വൈന്‍ നിര്‍മാണത്തിന്റെ വിശദവിവരങ്ങളും മറ്റും നോക്കിക്കണ്ട് മനസ്സിലാക്കാന്‍ സാധിക്കും.



Click it and Unblock the Notifications