ബാംഗ്ലൂരിൽ നിന്ന് ശബരിമല സീസണിൽ പമ്പയിലേക്ക് സ്പെഷ്യൽ ബസ് സര്‍വീസുമായി കർണ്ണാടക കെഎസ്ആര്‍ടിസി. ശബരിമല മകരപൂജാ സീസണിൽ തീർത്ഥാടകർക്ക് സൗകര്യപ്രദമാകുന്ന വിധത്തിലാണ് കെഎസ്ആർടിസി സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമല തീർത്ഥാടനത്തിൽ കേരളത്തിന് പുറത്ത് നിന്ന് ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന സ്ഥലങ്ങളിലൊന്നാണ് ബാംഗ്ലൂർ.

ഡിസംബർ 1 വെള്ളിയാഴ്ച മുതൽ കർണ്ണാടക കെഎസ്ആർടിസിയുടെ ശബരിമല തീർത്ഥാടന ട്രിപ്പുകൾ ആരംഭിക്കും.രാജഹംസ, ഐരാവത് എസി ബസ് തുടങ്ങിവ മൈസൂരു വഴിയാവും ശബരിമല സർവീസ് നടത്തുക. ബസ് പുറപ്പെടുന്ന സമയം, ഓൺലൈൻ റിസർവേഷൻ വിശദാംശങ്ങൾ, നിരക്ക് തുടങ്ങിയവ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
മകരവിളക്ക് കഴിയുന്നതു വരെ സർവീസ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
അതേസമയം കേരളാ ആർടിസി ബാംഗ്ലൂരിൽ നിന്നും ഇതുവരെയും ശബരിമല സ്പെഷ്യൽ ബസ് സർവീസുകൾ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ബസുകൾ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












