Search
  • Follow NativePlanet
Share
» »കർണാടക ആർടിസി ടിക്കറ്റ് നിരക്ക് ഉയർത്തി, ഒപ്പം കേരളാ ആർടിസിയും, പണികിട്ടിയത് ബെംഗളൂരു-കേരളാ യാത്രക്കാർക്ക്

കർണാടക ആർടിസി ടിക്കറ്റ് നിരക്ക് ഉയർത്തി, ഒപ്പം കേരളാ ആർടിസിയും, പണികിട്ടിയത് ബെംഗളൂരു-കേരളാ യാത്രക്കാർക്ക്

കർണ്ണാടക ആർടിസി ഉൾപ്പെടെയുള്ള കോർപ്പറേഷനുകൾ ബസ് ടിക്കറ്റ് നിരക്ക് ഉയർത്തിയതോടെ കേരളാ ആർടിസി ടിക്കറ്റ് നിരക്കുകളും വര്‍ധിപ്പിക്കും. മൈസൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾക്കാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയത്.

കർണ്ണാടക ആർടിസി 15 ശതമാനം ആണ് ടിക്കറ്റുകൾക്ക് വരുത്തിയിരിക്കുന്ന വർധനവ്, കർണ്ണാടക ആർടിസി, ബിഎംടിസി, കല്യാണ കർണാടക ആർടിസി (കെകെആർടിസി), നോർത്ത് വെസ്റ്റ് കർണാടക ആർടിസി (എൻഡബ്ല്യുകെആർടിസി) എന്നിങ്ങനെ നാല് കോർപ്പറേഷനുകളുടെ ടിക്കറ്റ് നിരക്കാണ് 15 ശതമാനം വർധിപ്പിച്ചത്. കേരളവും കർണ്ണാടകയും തമ്മിലുള്ള ഗതാഗത കരാർ അനുസരിച്ച് ഒരു സംസ്ഥാനത്ത് ടിക്കറ്റ് നിരക്ക് ഉയർത്തിയാൽ മറ്റു സംസ്ഥാനങ്ങളുടെ സർവീസിലും അതിനനുസരിച്ച് നിരക്ക് ഉയർത്താം.

Karnataka RTC Fare Hike Kerala RTC Interstate Ticket Rates Rise by 100- 120

കേരളാ ആർടിസിയുടെ ബസുകൾ കർണ്ണാടകയിൽ ഓടുന്ന ദൂരത്തിനാണ് ടിക്കറ്റ് നിരക്ക് കൂടിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ മൈസൂരു, സേലം വഴിയുള്ള അന്തര്‍സംസ്ഥാന സർവീസുകളുടെ നിരക്ക് വർധനവ് നിലവിൽ വന്നുകഴിഞ്ഞു. 100 മുതൽ 120 രൂപാ വരെയാണ് കേരള ആർടിസിയുടെ കർണ്ണാടക- കേരളാ അന്തർസംസ്ഥാന സർവീസുകളിലെ ടിക്കറ്റ് നിരക്ക് വർധിച്ചിട്ടുള്ളത്.

ബാധിക്കുന്നത് മലബാർ യാത്രക്കാരെ

ബാംഗ്ലൂരിൽ നിന്ന് പ്രധാനമായും രണ്ട് റൂട്ടുകളിലാണ് കേരളത്തിലേക്ക് എത്തുന്നത്. മൈസൂർ വഴിയും സേലം വഴിയും.
ബെംഗളൂരുവിൽ നിന്ന് മൈസൂർ വഴി കാസർകോഡ്, കണ്ണൂർ, കോഴിക്കോട് റൂട്ടുകളിലെ യാത്രക്കാരെയാണ് നിരക്ക് വര്‍ധനവ് ബാധിക്കുന്നത്. ഈ സർവീസുകൾ മൈസൂർ വഴിയായതിനാൽ കർണ്ണാടകയിൽ കൂടുതൽ ദൂരം സഞ്ചരിക്കുന്നു.
എന്നാൽ കേരളത്തിലെ മറ്റിടങ്ങളിലേക്കുള്ള സർവീസുകൾ സേലം വഴിയാണ് വരുന്നത്. അതിനാൽ കർണ്ണാടക- തമിഴ്നാട് അതിർത്തിയായ അത്തിബലെ വരെ കർണ്ണാടക കെഎസ്ആർടിയുടെ അധിക നിരക്കാണ് വരുന്നത്. കുറഞ്ഞ ദൂരം മാത്രമാണ് ഇതെന്നതിനാൽ കുറഞ്ഞ തുകയുടെ വർധനവ് മാത്രമാണ് വന്നിരിക്കുന്നത്.

ബെംഗളൂരു ബിഎംടിസി വര്‍ധിപ്പിച്ച നിരക്ക്

ബാംഗ്ലൂർ നഗരത്തിൽ സർവീസ് നടത്തുന്ന ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ - ബിഎംടിസി ടിക്കറ്റ് നിരക്കുകള്‌ ഉയർത്തിയിട്ടുണ്ട്. കുറഞ്ഞ നിരക്ക് അഞ്ച് രൂപയിൽ നിന്ന് ആറു രൂപയായി ഉയര്‍ത്തി. ആദ്യത്തെ രണ്ട് കിലോമീറ്റര്‌ യാത്രയുടെ നിരക്കാണിത്. മുതിർന്ന പൗരന്മാർക്ക് 5 രൂപയും കുട്ടികൾക്ക് 3 രൂപയുമാണ് വർധിപ്പിച്ച നിരക്ക്. രണ്ടാം സ്റ്റേജിലെ 10 രൂപ 12 രൂപയായാണ് വർധിപ്പിച്ചിരിക്കുന്നത്.

4 കിലോമീറ്റർ- 12 രൂപ , 6 കിലോമീറ്റർ- 18 രൂപ , 8-10 കിലോമീറ്റർ- 23 രൂപ , 12-14 കിലോമീറ്റർ- 24 രൂപ , 6-18 കിലോമീറ്റർ- 28 രൂപ, 20-40 കിലോമീറ്റർ- 30 രൂപ, 30-50 കിലോമീറ്റർ-32 രൂപ എന്നിങ്ങനെയാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.

ബിഎംടിസിയുടെ എസി, നോൺ എസി ബസുകളിൽ ഡിജിറ്റൽ പേയ്മെന്റ് (ക്യുആർ കോഡ്) സംവിധാനം വഴി പണമടയ്ക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc bangalore travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+