Search
  • Follow NativePlanet
Share
» »ബെംഗളുരുവിൽ നിന്ന് നാട്ടിലേക്ക് കർണാടക ആർടിസി ബസിന് വരാം, സർവീസുകൾ കൂട്ടുന്നു, 120 രൂപാ വരെ ടിക്കറ്റിളവ്

ബെംഗളുരുവിൽ നിന്ന് നാട്ടിലേക്ക് കർണാടക ആർടിസി ബസിന് വരാം, സർവീസുകൾ കൂട്ടുന്നു, 120 രൂപാ വരെ ടിക്കറ്റിളവ്

ബെംഗളുരുവിൽ നിന്നും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ആശ്രയിക്കുന്നത് ബസ് സർവീസുകളെയാണ്. ട്രെയിനിൽ ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ട് സാധാരണക്കാരെ ബസിലേക്ക് ആകർഷിക്കുന്നു. കേരളാ ആർടിസിയോടൊപ്പം തന്നെ കർണ്ണാടക ആർടിസിയും സർവീസുകൾ നടത്തുന്നു. ഇപ്പോഴിതാ, കേരളത്തിലേക്കുള്ള ബസ് സര്‍വീസുകളുടെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങുകയാണ് കർണ്ണാടകട ആർടിസി. കേരളത്തിലേക്ക് നടത്തിയിരുന്ന വാരാന്ത്യ സർവീസുകൾ കർണ്ണാടക ആർടിസി പ്രതിദിന സർവീസ് ആക്കിമാറ്റും.

പുതിയ സ്ലീപ്പർ ബസുകൾ ലഭിക്കുന്നതോടെയാണ് ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം വാരാന്ത്യ സർവീസുകൾ പ്രതിദിനമാക്കുന്നത്. മുന്‌പ് ഈ ബസുൿ ദിവസേന സർവീസ് നടത്തിയിരുന്നുവെങ്കിലും പിന്നീട് ബസ് ക്ഷാമത്തെത്തുടർന്ന് ആഴ്ചാവസാന സർവീസുകളാക്കി മാറ്റുകയായിരുന്നു. സെമി സ്ലീപ്പർ ഐരാവത് ക്ലബ് ക്ലാസ് ബസുകളാണ് ഇപ്പോള്‌ നിലവില്‌ സർവീസ് നടത്തുന്നത്. ഇനി ഇത് സ്ലീപ്പര്‍ ബസുകൾക്ക് വഴിമാറും.

Karnataka RTC To Start Daily Sleeper Buses To Kerala

കർണ്ണാടക ആര്‍ടിസി ആലപ്പുഴ ബസ്

സാധാരണ യാത്രക്കാരെ മാത്രമല്ല, ബാംഗ്ലൂരിൽ നിന്ന് വിനോദ സഞ്ചാരികളെക്കൂടിയ ലക്ഷ്യം വെച്ചാണ് കർണ്ണാടക ആർടിസി ആലപ്പുഴയിലേക്ക് പ്രതിദിന ബസ് സർവീസ് നടത്തുവാൻ ഒരുങ്ങുന്നത്. ഈ റൂട്ടിൽ നിരവധി യാത്രക്കാർ ഉണ്ടെങ്കിലും നേരിട്ട് പ്രതിദിന ബസ് സർവീസുകളുടെ അഭാവമുണ്ട്. ഈ റൂട്ട് ലാഭകരമെന്നാണ് കർണ്ണാടക ആർടിസി കണക്കുകൂട്ടുന്നത്. കഴിഞ്ഞ ഓണത്തിന് കർണ്ണാടക ആർടിസി ബെംഗളൂരുവിൽ നിന്ന് ആലപ്പുഴയിലേക്ക് 2 സ്പെഷൽ സർവീസുകൾ നടത്തിയിരുന്നു. ഇത് വലിയ വിജയവുമായിരുന്നു.

നേരത്തെ കേരളാ ആർടിസി ബെംഗളൂരുവിൽ നിന്ന് ആലപ്പുഴയിലേക്ക് പ്രതിദിന എസി ബസ് സർവീസ് നടത്തിയിരുന്നു. പിന്നീട് ഇത് തിരുവനന്തപുരത്തേയ്ക്ക് നീട്ടി. ബെംഗളുരുവിൽ നിന്ന് ആലപ്പുഴയിവേക്ക് നേരിട്ട് ഒരു ട്രെയിൻ സർവീസ് മാത്രമാണുള്ളത്. മൈസൂരു-കൊച്ചുവേളി എക്സ്പ്രസ് മാത്രമാണ് ആലപ്പുഴ വഴി ബെംഗളൂരുവിലേക്കുള്ള ഏക പ്രതിദിന ട്രെയിൻ സർവീസ്.

120 രൂപാ വരെ നിരക്കിളവ് തുടരും

കൂടുതൽ യാത്രക്കാരെ ആകർഷിക്കുവാനായി കർണ്ണാടക ആർടിസി ഏർപ്പെടുത്തിയ നിരക്കിളവ് ഓഗസ്റ്റ് മാസത്തിലും തുടരുമെന്നാണ് റിപ്പോർട്ട്. നേരത്തെ മൺസൂൺ സീസണിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഇളവ് ഓഗസ്റ്റ് ആദ്യവാരം വരെ തുടരുമെന്നായിരുന്നു റിപ്പോർട്ട്. കേരളത്തിലേക്കുള്ള പ്രീമിയം ബസ് സർവീസുകളിടെ ടിക്കറ്റ് നിരക്കിന് 10 ശതമാനമാണ് നിരക്കിളവ്. ഇതോടെ ടിക്കറ്റില്‌ 100 രൂപാ മുതൽ 120 രൂപാ വരെ ഇളവ്.

അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, ഐരാവത് ക്ലബ് ക്ലാസ്, ഐരാവത് ഡയമണ്ട് ക്ലാസ്, അംബാരി സ്ലീപ്പർ, ഐരാവത് ബസുകൾക്കാണ് ഇളവുള്ളത്. ഓര്‍മ്മിക്കേണ്ടത് തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലേക്കായി ഓൺലൈൻ ബുക്കിങ് നടത്തുന്നവർക്കാണ് ഇളവ്, വെളളി, ശനി, ഞായർ ദിവസങ്ങളിൽ പതിവു പോലെ തുക നല്കണം. വാരാന്ത്യ സർവീസുകളിലും സ്പെഷൽ ബസുകളിലും 15-20% വരെയുള്ള ഫ്ലെക്സി നിരക്ക് തുടരും.

കൂടാതെ, രാജഹംസ, പല്ലക്കി നോൺ എസി സ്ലീപ്പർ ബസുകളിൽ നിരക്ക് ഇളവ് ഏർപ്പെടുത്തിയിട്ടില്ല. ഈ ബസുകളിൽ സാധാരണ പോലെ തന്നെ കതുക നല്കി യാത്ര ചെയ്യണം. അതേസമയം പ്രീമിയം ബസുകളിലെ നിരക്ക് താരതമ്യം ചെയ്താൽ ൽ കർണാടക ആർടിസിയുടെ എസി മൾട്ടി ആക്സിൽ അമ്പാരി ഉത്സവ് സ്ലീപ്പർ സർവീസിനേക്കാൾ കേരള ആർടിസിയുടെ ഗജരാജ സ്ലീപ്പറിനാണ് നിരക്ക് കുറവ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore ksrtc bus service
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+