Search
  • Follow NativePlanet
Share
» »ഇത് കേരളത്തിന് വമ്പൻ അംഗീകാരം; 2023 ൽ കേരളം കാണാൻ മറക്കരുതെന്ന് ന്യൂയോർക്ക് ടൈംസ്,12ാം സ്ഥാനം

ഇത് കേരളത്തിന് വമ്പൻ അംഗീകാരം; 2023 ൽ കേരളം കാണാൻ മറക്കരുതെന്ന് ന്യൂയോർക്ക് ടൈംസ്,12ാം സ്ഥാനം

ന്യൂ യോർക്ക് ടൈംസിൻറെ 2023 ൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും!

ന്യൂ യോർക്ക് ടൈംസിൻറെ 2023 ൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും! 2023 ൽ നിർബന്ധമായും കണ്ടിരിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ 12-ാം സ്ഥാനമായാണ് കേരളം ഇടം നേടിയത്. ഇന്ത്യയിൽ നിന്നും കേരളം മാത്രമാണ് ഇടംപിടിച്ചത്. ലിസ്റ്റിൽ ഒന്നാമത് ലണ്ടനും രണ്ടാം സ്ഥാനം ജപ്പാനിലെ മൊറിയോക്കയും നേടി.

Kerala in New York Times 52 places to go in 2023

PC:Jaison Thomas/ Unsplash

ന്യൂ യോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച കുറിപ്പിൽ കേരളത്തിന്റെ ഉത്തരവാദിത്വ വിനോദ സഞ്ചാരത്തെ പ്രത്യേകം പരാമർശിക്കുന്നുണ്ട്. സംസ്ഥാനത്തെ നിരവധി "ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷനുകളിൽ" ഒന്നായ കുമരകത്ത്, സന്ദർശകർക്ക് കാടു നിറഞ്ഞ കനാലുകളിലൂടെ തുഴയാനും ചകിരിയിൽ നിന്ന് കയർ നെയ്യാനും പനയില്ൽ കയറാനും പഠിക്കാം. മറവൻതുരുത്തിൽ കഥപറച്ചിലിന്റെ പാത പിന്തുടരുകയും ഗ്രാമത്തിന്‍റെ നാടൻ തെരുവുക കലകൾ ആസ്വദിക്കുകയും ശേഷം പരമ്പരാഗത ക്ഷേത്ര നൃത്തത്തിന്റെ സായാഹ്ന പ്രകടനം ആസ്വദിക്കുകയും ചെയ്യാമെന്ന് ന്യൂ യോർക്ക് ടൈംസ് വിശദീകരിക്കുന്നു.

മനോഹരമായ കടല്‍ത്തീരങ്ങളാലും കായലുകളാലും രുചികരമായ വിഭവങ്ങളായും സാംസ്‌കാരിക തനിമയാലും പ്രശസ്തമാണ് കേരളം പ്രശസ്തമാണെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു. കേരള വിനോദസഞ്ചാരത്തിന്റെ ഉത്തരവാദിത്വ ടൂറിസത്തിനൊപ്പം വൈക്കത്തഷ്മി ആഘോഷത്തെയും ന്യൂ യോര്‍ക്ക് ടൈംസ് എടുത്തു പറഞ്ഞിട്ടുണ്ട്.

1. ലണ്ടൻ, യുകെ

2. മോറിയോക്ക, ജപ്പാൻ

3. മോണ്യുമെന്‍റ് വാലി നവാജോ ട്രൈബൽ പാർക്ക്, അരിസോണ

4. കിൽമാർട്ടിൻ ഗ്ലെൻ, സ്കോട്ട്ലൻഡ്

5. ഓക്ക്ലാൻഡ്, ന്യൂസിലാൻഡ്

6. പാം സ്പ്രിംഗ്സ്, കാലിഫോർണിയ

7. കംഗാരു ദ്വീപ്, ഓസ്ട്രേലിയ

8. വ്ജോസ നദി, അൽബേനിയ

9. അക്ര, ഘാന

10. ട്രോംസോ, നോർവേ

11. ലെൻകോയിസ് മാരൻഹെൻസസ് നാഷണൽ പാർക്ക്, ബ്രസീൽ

12. ഭൂട്ടാൻ

13. കേരളം, ഇന്ത്യ

14. ഗ്രീൻവില്ലെ, സൗത്ത് കരോലിന

15. ട്യൂസൺ, അരിസോണ

എന്നിവയാണ് പട്ടികയിൽ ആദ്യ 15 സ്ഥാനം നേടിയിരിക്കുന്ന ലക്ഷ്യസ്ഥാനങ്ങൾ.

വിശ്വപ്രസിദ്ധമായ ന്യൂയോർക്ക് ടൈംസ്
2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തു. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയേയും ന്യൂയോർക്ക് ടൈംസ് പ്രത്യേകം പരാമർശിച്ചിട്ടുണ്ടെന്ന് എന്ന് കേരള വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ത്യയിൽ നിന്നും കേരളമാണ് പട്ടികയിൽ ഉൾപ്പെട്ട ഏക സംസ്ഥാനം.
കേരള സർക്കാരിന്റെ ജനകീയ ടൂറിസം നയത്തിന് ജനങ്ങൾ നൽകി വരുന്ന പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു.. കുറിപ്പിൽ പറയുന്നു.

നേരത്തെ, അന്താരാഷ്ട്ര തലത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഇന്റർനാഷനൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസത്തിന്‍റെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ള അവാർഡ് നിർണയ ജൂറിയുടെ പ്രത്യേക പ്രശംസ മറവൻതുരുത്തിനെ തേടിയെത്തിയിരുന്നു. ജല സംരക്ഷണ ടൂറിസം പ്രവർത്തനങ്ങളുടെ വിഭാഗത്തിലായിരുന്നു കേരളത്തിന് അംഗീകാരം ലഭിച്ചത്.

കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ 2.0 പദ്ധതിയിൽ കുമരകം, ബേപ്പൂർ എന്നീ ലക്ഷ്യസ്ഥാനങ്ങളെ ഉൾപ്പെടുത്തിയിരുന്നു. ബേപ്പൂരിലെ ഉരു ടൂറിസം, ജലാസാഹസിക ടൂറിസം , കുമരകത്തെ കായൽ ടൂറിസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+