ഓരോ സ്ഥലത്തിന്‍റെയും കഥകളും ചരിത്രവും സഞ്ചാരികൾക്ക് കൗതുകമാണ്. യാത്ര പുറപ്പെടുന്നതിനു മുൻപ് വായിച്ച് മനസ്സിലാക്കി, പോകുന്ന ഇടത്തിന്‍റ പ്രാധാന്യം എന്താണെന്നറിഞ്ഞാണ് മിക്കവരും യാത്രയ്ക്കിറങ്ങുന്നത്. ഒരിടത്തെത്തി, അവിടുത്തെ പ്രദേശവാസികളിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കുന്ന രീതി പിന്തുടരുന്നവരും ഗൈഡുകളെ ആശ്രയിക്കുന്നവരും കുറവില്ല.
എന്നാലിതാ, ഇനി കേരളത്തിലെ ചരിത്രയിടങ്ങളിലേക്കാണ് യാത്രയെങ്കിൽ, നിങ്ങൾ പോകുന്ന സ്ഥലത്തിന്‍റെ ചരിത്രവും വീഡിയോയും അനിമേഷനും വരെ കയ്യിലെ ഫോണിലെത്തും. ഇതിനായി സ്ഥലത്തെത്തി കേരളാ ടൂറിസത്തിന്റെ ആപ്പ് തുറന്നാൽ മാത്രം മതി! ഓഗ്മെന്‍റഡ് റിയാലിറ്റിയുടെ സഹായത്തോടെ കേരളാ ടൂറിസം മാറ്റങ്ങൾക്കൊരുങ്ങുകയാണ്.

കേരളാ ടൂറിസം വകുപ്പ് ആരംഭിക്കുന്ന 'ഓഗ്മെന്‍റഡ് റിയാലിറ്റി ഹെറിറ്റേജ് വാക്ക്' പദ്ധതി വഴി സ്മാർട് ഫോണിലൂടെ നിങ്ങളെത്തുന്ന സ്ഥലത്തിന്‍റെ ചരിത്രവും പൈതൃകവും മനസ്സിലാക്കുവാൻ സാധിക്കുന്ന തരത്തിലുള്ള സജ്ജീകരണങ്ങളാണ് ഇതിനായി ഒരുക്കുന്നത്.
കേരളാ ടൂറിസം ആപ്പ് ഉപയോഗിച്ച് സംസ്ഥാനത്തെ പൈതൃക നിര്‍മ്മിതികളുടെ ചരിത്രവും ഐതിഹ്യവും സഞ്ചാരികളിലെത്തിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ കിഴക്കേകോട്ട, ചാല ഉള്‍പ്പെടെ പത്മനാഭസ്വാമി ക്ഷേത്രപരിസരത്തെ അൻപതോളം സ്ഥലങ്ങളെയാണ് ഹെറിറ്റേജ് പാത പദ്ധതിയില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്.
പദ്ധതിയിൽ ഉള്‍പ്പെട്ട സ്ഥലങ്ങളിലെത്തുമ്പോൾ ഇവിടെ ഓഗ്മെന്‍റഡ് റിയാലിറ്റി സൗകര്യം ലഭ്യമാണെന്ന സന്ദേശം ഫോണില്‍ വരും. തുടര്‍ന്ന് ഫോണിൽ 'കേരള ടൂറിസം' ആപ്പിലെ ക്യാമറ ഓണ്‍ചെയ്താല്‍ ആപ്രദേശത്തിന്‍റെ ചരിത്രവും ഐതിഹ്യവും വീഡിയോകളായും ശബ്ദസന്ദേശമായും വീഡിയോ, അനിമേഷന്‍ രൂപത്തിലും കാണാം.
സ്ഥലത്തിന്റെ പേര്, പ്രത്യേകതകൾ, ചരിത്രം എന്നിവയെല്ലാം ഇതിലുൾപ്പെട്ടിരിക്കും.
ഇത് സംബന്ധിച്ച് കേരളാ ടൂറിസം വകുപ്പ് മന്ത്രി പിൺഎ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
പൈതൃക പാതയില്‍ ഒരുങ്ങുന്നു ഓഗ്മെന്‍റഡ് റിയാലിറ്റി..
തിരുവനന്തപുരം ജില്ലയിലെത്തുന്ന എല്ലാവരും പ്രധാനമായും പോകുന്ന ഒരു സ്ഥലമാണ് പത്മനാഭസ്വാമി ക്ഷേത്രം. ക്ഷേത്രം കാണുമ്പോള്‍ തന്നെ അതിന്‍റെ ചരിത്രവും ഐതിഹ്യവും അറിയണമെന്ന് ആഗ്രഹമുണ്ടാകും. നമ്മുടെ സ്മാര്‍ട്ഫോണില്‍ 'കേരള ടൂറിസം' ആപ്പ് ഉപയോഗിച്ച് പൈതൃക കെട്ടിടങ്ങളുടെ ചരിത്രവും ഐതിഹ്യവും മനസിലാക്കാൻ സാധിക്കുന്ന 'ഓഗ്മെന്‍റഡ് റിയാലിറ്റി ഹെറിറ്റേജ് വാക്ക്' പദ്ധതി ടൂറിസം വകുപ്പ് ആരംഭിക്കാന്‍ പോവുകയാണ്.
എന്താണ് ഓഗ്മെന്‍റഡ് റിയാലിറ്റി.?
തിരുവനന്തപുരം ജില്ലയിലെ കിഴക്കേകോട്ട, ചാല ഉള്‍പ്പെടെ പത്മനാഭസ്വാമി ക്ഷേത്രപരിസരത്തെ അമ്പതോളം സ്ഥലങ്ങള ഹെറിറ്റേജ് പാത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ എത്തുമ്പോള്‍ത്തന്നെ ഇവിടെ ഓഗ്മെന്‍റഡ് റിയാലിറ്റി സൗകര്യം ലഭ്യമാണെന്ന സന്ദേശം ഫോണില്‍ വരും. തുടര്‍ന്ന് 'കേരള ടൂറിസം' ആപ്പിലെ ക്യാമറ ഓണ്‍ചെയ്താല്‍ ആ പ്രദേശത്തിന്‍റെ ചരിത്രവും ഐതിഹ്യവും കണ്‍മുന്നില്‍തെളിയും. സ്ഥലത്തിന്‍റെ പേര്, പ്രത്യേകത, ചരിത്രം, ആ പ്രദേശവുമായി ബന്ധപ്പെട്ട വീഡിയോകള്‍ എന്നിവ കാണാം. ശബ്ദസന്ദേശമായും വീഡിയോ, അനിമേഷന്‍ രൂപത്തിലും വിവരങ്ങള്‍ തെളിയും.
പത്മനാഭക്ഷേത്രത്തിനു മുന്നിലാണ് ക്യാമറ എങ്കില്‍ നവരാത്രി ആഘോഷം, ലക്ഷദീപം, പൈങ്കുനി ഉത്സവം, വേലകളി, പള്ളിവേട്ട, അല്‍പ്പശി ഉത്സവം എന്നിവയുടെ എച്ച്ഡി മികവോടെയുള്ള വീഡിയോ കാണാം, അതും 360 ഡിഗ്രി വീഡിയോ. ത്രീഡി അനിമേഷന്‍, നാവിഗേഷന്‍ മാപ് എന്നിവയുമുണ്ട്. സമീപത്തെ ഹോട്ടലുകള്‍, ശൗചാലയങ്ങള്‍ എന്നിവയും ആപ് കാട്ടിത്തരും.
പദ്ധതിക്കായി 60 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്തഘട്ടത്തില്‍ കേരളത്തിലെ മറ്റ് പൈതൃക പ്രദേശങ്ങളും ഓഗ്മെന്‍റഡ് റിയാലിറ്റിയില്‍ ഉള്‍പ്പെടുത്താനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












