Search
  • Follow NativePlanet
Share
» »ജോലിയാണെങ്കിലും വെക്കേഷൻ പോലെ.. കാട്ടിലും കടൽത്തീരത്തുമിരുന്ന് പണിയെടുക്കാം, വര്‍ക്കേഷന്‍ ഒരുക്കി കെടിഡിസി

ജോലിയാണെങ്കിലും വെക്കേഷൻ പോലെ.. കാട്ടിലും കടൽത്തീരത്തുമിരുന്ന് പണിയെടുക്കാം, വര്‍ക്കേഷന്‍ ഒരുക്കി കെടിഡിസി

എന്നും ഓഫീസിൽ പോയി പണിയെടുത്തിരുന്ന ശീലം മാറ്റിയത് കൊറോണയാണ്. കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയതോടെ ഹോട്ടലുകളും റിസോർട്ടുകളുമെല്ലം ജോലിസ്ഥലങ്ങളായി മാറി. ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിലോ റിസോർട്ടുകളിലോ പോയിരുന്ന് പണിയെടുത്ത് അവിടെയിരുന്ന് ആസ്വദിക്കാനും കാഴ്ചകൾ കാണാനുമുള്ള രീതിയിലേക്ക് കാര്യങ്ങൾ എത്തി. അങ്ങനെ മഹാമാരിക്കാലത്ത് പ്രചാരത്തിലായ വർക്കേഷനെ വീണ്ടും ഉപയോഗപ്പെടുത്താൻ ഒരുങ്ങുകയാണ് കെടിഡിസി.

വർക്കും വെക്കേഷനും ചേരുന്ന വർക്കേഷനു വേണ്ടി കെ ടി ഡി സി വയനാട്ടിൽ തുടങ്ങിയ വർക്കേഷൻ ടെക്കികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെയാണ് പുതിയ പ്രോജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നത്. ബാംഗ്ലൂരില് നിന്നുൾപ്പെടെയുള്ള ഐടി ജീവനക്കാർക്കിടയിൽ വയനാട്ടിലെ വർക്കേഷൻ വമ്പൻ ഹിറ്റായി മാറിയിരുന്നു. ഏതെങ്കിലും ടൂറിസ്റ്റ് ഡെസ്റ്റിനേഷനിലിരുന്ന് ഓൺലൈൻ വഴി ജോലി പൂർത്തിയാക്കുന്ന രീതിയാണിത്.

kerala workcation

കെടിഡിസിയും ടെക്നോപാർക്കും ചേർന്നുള്ള വർക്കേഷൻ പദ്ധതിക്കായുള്ള ധാരണാപത്രം കെടിഡിസി മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രനും ടെക്നോപാർക്ക് സിഇഒ സഞ്ജീവ് നായരും കൈമാറി. കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജോലി ചെയ്യാനായി കുടുംബവുമൊത്തോ സുഹൃത്തുക്കളുമൊത്തോ അല്ലെങ്കിൽ തനിച്ചോ എത്തിച്ചേരുന്നവർക്ക് സുഖകരവും സൗകര്യപ്രദവുമായ അന്തരീക്ഷം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമിടുന്നത്. മികച്ച ഇന്‍റർനെറ്റ് കണക്ഷൻ അടക്കമുള്ള സൗകര്യങ്ങള്‍ വര്‍ക്കേഷനുവരുന്നവർക്കായി കെടിഡിസി ഒരുക്കും.

ആഗോളതലത്തിൽ കമ്പനികൾ ജീവനക്കാർക്കിടയിൽ വർക്കേഷനുകൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജീവനക്കാരെ കൂടുതൽ ഊർജസ്വലമാക്കുക എന്ന ലക്ഷ്യത്തിലാണിത്.

കെടിഡിസി വർക്കേഷൻ പാക്കേജുകൾ

1.കൊച്ചി-മൂന്നാര്‍-കുമരകം (നാല് രാത്രിയും അഞ്ച് പകലും),
2.കൊച്ചി-മൂന്നാര്‍-തേക്കടി-കുമരകം (അഞ്ച് രാത്രിയും ആറ് പകലും),
3.കൊച്ചി-മൂന്നാര്‍-തേക്കടി-കുമരകം-കോവളം-തിരുവനന്തപുരം (ആറ് രാത്രിയും ഏഴു പകലും) എന്നിങ്ങനെ മൂന്ന് പാക്കേജുകളാണ് കെടിഡിസി വര്‍ക്കേഷൻ പാക്കേജായി നല്കുന്നത്. ആളുകൾക്ക് അവരുടെ താല്പര്യം പോലെ സ്ഥലങ്ങൾ മാറ്റി ക്രമീകരിക്കുകയും ചെയ്യാം.

Workcations

വർക്കേഷനു പറ്റിയ കേരളത്തിലെ സ്ഥലങ്ങൾ

വിനോദ സഞ്ചാര കേന്ദ്രത്തിൽ താമസിച്ച് ജോലി ചെയ്യുവാൻ പറ്റിയ ഇഷ്ടംപോലെ സ്ഥലങ്ങൾ കേരളത്തിലുണ്ട്. ജോലി ചെയ്യാനാവശ്യമായ അന്തരീക്ഷത്തിനൊപ്പം തടസ്സമില്ലാത്ത ഇന്‍റർനെറ്റ്, വൈദ്യുതി, മറ്റ് ഉപകരണങ്ങള്‍ എന്നിവയൊക്കെ ഇതിനാവശ്യമാണ്.
വയനാട്, ബേക്കൽ, കുമരകം, കോഴിക്കോട്, ആലപ്പുഴ, കോവളം, ഇടുക്കി, മൂന്നാർ, തേക്കടി തുടങ്ങിയ സ്ഥലങ്ങൾ കേരളത്തിലെ വർക്കേഷനായി പരിഗണിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kerala kerala tourism
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+