Search
  • Follow NativePlanet
Share
» »യാത്രകൾക്ക് 'പെൺകൂട്ട്' , വനിതാദിന കിടിലൻ പാക്കേജുകളുമായി നെയ്യാറ്റിൻകര കെഎസ്ആർടിസി

യാത്രകൾക്ക് 'പെൺകൂട്ട്' , വനിതാദിന കിടിലൻ പാക്കേജുകളുമായി നെയ്യാറ്റിൻകര കെഎസ്ആർടിസി

അന്താരാഷ്ട്ര വനിതാ വാരത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്ക് മാത്രമായി "പെൺകൂട്ട് " എന്ന പേരിലാണ് ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നത്.

ഈ വനിതാ ദിനത്തിൽ കുറച്ച് കിടിലൻ യാത്രകൾ പ്ലാൻ ചെയ്താലോ? വേനല്‍ ചൂടിൽ വലഞ്ഞിരിക്കുമ്പോൾ വാഗമണ്ണിന്റെ കോടമഞ്ഞിലേക്കും പൊന്മുടിയുടെ തണുപ്പിലോക്കെ അല്ലെങ്കിൽ മൺറോ തുരുത്തിന്റെ പച്ചപ്പിലേക്കോ പോയാലോ? തീർന്നിട്ടില്ല, വാഴ്വന്തോളും ആറ്റുകാലും നഗരംചുറ്റലും ഒക്കെയായി നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിൽ വനിതാദിനം ആഘോഷിക്കാം.

അന്താരാഷ്ട്ര വനിതാ വാരത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്ക് മാത്രമായി "പെൺകൂട്ട് " എന്ന പേരിലാണ് ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നത്.

Neyyattinkara KSRTC Womans Day Special Trip

PC:Artem Kovalev/Unsplash

മാർച്ച് അഞ്ച് മുതൽ 12 വരെ നീണ്ടു നിൽക്കുന്ന ഒരാഴ്ച കാലയളവിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രകൾ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമായാണ് നടത്തുന്നത്.

വാഴ്വന്തോൾ- പൊന്മുടി യാത്ര
മാർച്ച് 5, 8 എന്നീ രണ്ടു തിയതികളിലായി വാഴ്വന്തോൾ- പൊന്മുടി യാത്ര നടത്തും. എണ്ണൂറ് രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.

വാഗമൺ യാത്ര
മാർച്ച് ഒൻപതാം തിയതി വാഗമണ്ണിന്റെ കാഴ്ചകളിലേക്ക് ഏകദിന യാത്രയാണ് സംഘടിപ്പിക്കുന്നത്. അതിരാവിലെ നെയ്യാറ്റിൻകരയിൽ നിന്നു പുറപ്പെട്ട് രാത്രിയോടു കൂടി മടങ്ങിയെത്തുന്ന വിധത്തിയാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത് ആയിരം രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.

ആലപ്പുഴ-കുമരകം വേഗ ബോട്ട് യാത്ര
ബോട്ടിൽ ഒരു മനോഹര യാത്രയാണ് മനസ്സിലുള്ളതെങ്കിൽ അതിനും നെയ്യാറ്റിൻകര കെഎസ്ആർടിസി പാക്കേജ് ഒരുക്കിയിട്ടുണ്ട്. . മാർച്ച് പത്താം തീയതി പോകുന്ന ആലപ്പുഴ, പാതിരാമണൽ , കുമരകം വേഗ ബോട്ട് യാത്രയിൽ ഒരാൾക്കുള്ള നിരക്ക് 1000 രൂപയാണ്.

ഗവി, പരുന്തുംപാറ യാത്ര
നട്ടുച്ചയ്ക്കും പോകോടമഞ്ഞ് പൊതിഞ്ഞു നിൽക്കുന്ന ഗവിയിൽ പോകുവാന്‍ ആഗ്രഹിക്കുന്നവർക്കായാണ് മാർച്ച് പതിനൊന്നാം തീയതി ഗവി, പരുന്തുംപാറ ട്രിപ്പ് സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്കു മാത്രമാണ് ഈ യാത്ര. രണ്ടായിരം രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്.

മൺറോതുരുത്ത് വനിതാ യാത്ര
പുലരിയിൽ മൺറോ തുരുത്തിന്റ കനാലുകളിലൂടെ ഒരുഗ്രൻ യാത്രയും നെയ്യാറ്റിൻകര കെഎസ്ആർടിസിയുടെ പെൺയാത്രയിൽ ഉൾപ്പെട്ടിട്ടുണ്ട്. മാർച്ച് പന്ത്രണ്ടാം തീയതി നടക്കുന്ന യാത്രയ്ക്ക് ആയിരം രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.

കൂടാതെ, മാർച്ച് ഏഴിന് ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിവിധ പ്രദേശങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്കും, തിരിച്ചും കൂട്ടായി ബുക്ക് ചെയ്യുന്ന സ്ത്രീകൾക്കായി ബജറ്റ് ടൂറിസം പെൺയാത്ര ഉണ്ടായിരിക്കും. മാർച്ച് ആറാം തീയതി അമ്മമാർക്കൊപ്പം അനന്തപുരിക്കാഴ്ചകൾ എന്ന പേരിൽ തലസ്ഥാനക്കാഴ്ചകൾ ക്കായി പെൺയാത്ര ഒരുക്കിയിട്ടുണ്ട്. യാത്രകളിൽ പങ്കെടുക്കുവാൻ താൽപ്പര്യം ഉള്ളവർക്ക് ബുക്കിങ്ങിനായും കൂടുതൽ വിവരങ്ങൾക്കും 9846067232, 9744067232 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+