ഇടുക്കിയുടെ കാഴ്ചകൾ എന്നും മനസ്സും നിറയ്ക്കുന്നവയാണ്. മടുപ്പിക്കാത്ത കാഴ്ചകളും ക്ഷീണം തോന്നാത്ത യാത്രയും ഓരോ വളവിലും കോണിലും ഒളിഞ്ഞിരിക്കുന്ന കൗതുക കാഴ്ചകളും ഇടുക്കിക്ക് മാത്രം അവകാശപ്പെടുവാൻ സാധിക്കുന്നവയാണ്. ഈ കിടിലൻ കാഴ്ചകളിലേക്ക് അതിലും കിടിലനായി ആനവണ്ടിയിൽ ഒരു യാത്ര പോയാലോ? എങ്കിലിതാ വൈക്കം കെഎസ്ആർടിസി മികച്ച ഒരു പാക്കേജുമായി വന്നിരിക്കുകയാണ്.

PC:Bithin raj/Unsplash
കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ വൈക്കം യൂണിറ്റിന്‍റെ നേതൃത്വത്തിൽ വൈക്കത്തു നിന്നും ആരംഭിക്കുന്ന യാത്ര നാടുകാണിയുടെ മനോഹരമായ കാഴ്ചകൾ കണ്ട് വ്യൂ പോയിന്‍റിലൂടെ മുന്നോട്ട് പോയി കുയിലിമലക്കാട് എത്തും. അവിടെ നിന്നും ഡാമുകളുടെ കാഴ്ചകളിലേക്കാണ് കടക്കുന്നത്. കുളമാവ് ഡാമും ചെറുതോണി ഡാമും ഇടുക്കി ഡാമും ആവോളം കാണുവാനും ആസ്വദിക്കുവാനും ഈ യാത്രയില്‍ അവസരമുണ്ട്. അതിനു ശേഷം ഇടുക്കിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായി സഞ്ചാരികൾ പറയുന്ന അഞ്ചുരുളി കാണും. അവിടെ നിന്നും വാഗമണ്ണിലെത്തി സമയം ചിലവഴിച്ച് തിരികെ വൈക്കത്തിനു മടങ്ങും.
ഫെബ്രുവരി 26 ഞായറാഴ്ച പോകുന്ന യാത്രയിൽ ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക് 640 രൂപയാണ്. ഇതില്‍ ബസ് നിരക്ക് മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഭക്ഷണം, വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രവേശനഫീസ്, മറ്റു ചിലവുകൾ എന്നിവ സഞ്ചാരികൾ യാത്രയിൽ സ്വയം വഹിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെചെയ്യുന്നതിനും 9995 987 321 ഈ നമ്പറിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












