അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകള്‍ക്കായി കിടിലൻ ഓഫർ പ്രഖ്യാപിച്ച് കേരളാ ടൂറിസം ഡെവലപ്മെന്‍റ് (കെ ടി ഡി സി) . കുറഞ്ഞ ചിലവിൽ ഒരു വിനോദയാത്ര നടത്തുവാനോ കുടുംബവും കൂട്ടുകാരുമായി ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുവാനോ ഒക്കെ പ്ലാൻ ചെയ്യുന്നവർക്ക് പ്രയോജനപ്പെടുത്തുവാൻ പറ്റിയ പാക്കേജാണിത്.

PC:Ashkan Zohari/Unsplash
കെടിഡിസിയുടെ കീഴിലുള്ള തിരഞ്ഞെടുത്ത റസ്റ്റോറന്‍റുകളിലും റിസോർട്ടുകളിലും ആണ് ഓഫർ ലഭ്യമായിട്ടുള്ളത്. റൂം വാടകയില് 50 ശതമാനം കിഴിവ്, ഭക്ഷണത്തിൽ ശതമാനം കിഴിവും ഒപ്പം കോംപ്ലിമെന്‍ററി ഡെസേർട്ടും ആണ് നല്കുന്നത്. ബുക്കിങ് നടത്തുന്നത് വനിതകളായിരിക്കണം. വനിതകൾ ഉൾപ്പെടുന്ന യാത്രാ സംഘങ്ങൾക്കും ഈ ഓഫറുകൾ ലഭ്യമാണ്.
കെടിഡിസിയുടെ കീഴിലുള്ള മസ്കറ്റ് ഹോട്ടൽ തിരുവനന്തപുരം, സമുദ്ര കോവളം, വാട്ടർ സ്കേപ്സ് കുമരകം, ബോൾഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ട് കൊച്ചി, ആരണ്യ നിവാസ് തേക്കടി, ലേക്ക് പാലസ് തേക്കടി, സുവാസ കുമരകം ഗേറ്റ്‍വേ റിസോര്‍ട്ട് തണ്ണീർമുക്കം, പെരിയാർ ഹൗസ് തേക്കടി, നന്ദനം ഗുരുവായൂർ, ഗാര്‍ഡൻ ഹൗസ് മലമ്പുഴ, പെപ്പർ ഗ്രോവ് വയാട്, ഫോക് ലാൻഡ് പറശ്ശിനിക്കടവ്, ലൂം ലാൻഡ് കണ്ണൂർ, റിപ്പിൾ ലാൻഡ് ആലപ്പുഴ, റെയിൻ ഡ്രോപ്സ് ചെന്നെ എന്നിവിടങ്ങളിമാണ് ഓഫര്‍ ഉള്ളത്.
മാർച്ച് ആറാം തിയതി മുതൽ 12-ാം തിയതി വരെ നീണ്ടു നില്‌ക്കുന്ന ഓഫറിൽ വനിതകൾക്കോ വനിതകൾ ഉൾപ്പെടുന്ന കുടുംബങ്ങൾക്കും ഗ്രൂപ്പുകൾക്കുമാണ് ഓഫർ പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













