നിസാമാബാദ് ജില്ലയില്‍ അച്ചംപേട്ട് ബഞ്ചപല്ളെ നഗരങ്ങളുടെ മധ്യഭാഗത്ത് ഗോദാവരി നദിയുടെ കൈവരികളിലൊന്നായ മഞ്ചീര നദിയുടെ കുറുകെ നിര്‍മിച്ചിരിക്കുന്നതാണ് നിസാം സാഗര്‍ അണക്കെട്ട്. ഹൈദരാബാദിന് വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അണക്കെട്ടിന്‍െറ ആകെ നീളം മൂന്ന് കിലോമീറ്റര്‍ ആണ്. നിസാമാബാദ് ജില്ലയിലെ നഗരങ്ങളില്‍ കൃഷിക്ക് വെള്ളം നല്‍കാന്‍ ലക്ഷ്യമിട്ട് നിര്‍മിച്ചിരിക്കുന്ന അണക്കെട്ട് ഇന്ന് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ഡാമിന് മുകളിലൂടെ നിര്‍മിച്ചിരിക്കുന്ന 14 അടി വീതിയുള്ള റോഡില്‍ നിന്നാല്‍ അണക്കെട്ടിന്‍െറ മനോഹരദൃശ്യം കാണാനാകും.



Click it and Unblock the Notifications