വിനോദസഞ്ചാരികള്‍ക്കൊപ്പം ഭക്തരെയും ആകര്‍ഷിക്കുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവനാണ്. പാലാഴി മഥനത്തിനിടെ പുറത്തുവന്ന കാളകൂട വിഷം കുടിച്ച് കഴുത്ത് നീലനിറത്തിലായ ശിവനാണ് ഇവിടത്തെ പ്രതിഷ്ഠയെന്നാണ് വിശ്വാസം. എല്ലാ ദിവസവും ഇവിടെ നടക്കുന്ന പൂജകള്‍ക്ക് നിരവധി ഭക്തര്‍ എത്താറുണ്ട്. തിങ്കളാഴ്ചകളില്‍ നടക്കുന്ന പ്രത്യേക പൂജക്കും നിരവധി ഭക്തര്‍ എത്താറുണ്ട്.
നൂറ്റാണ്ട് പഴക്കമുള്ള ഈ ക്ഷേത്രം സത്വാഹന രാജവംശത്തിലെ സതകര്‍ണി രണ്ടമനാണ് നിര്‍മിച്ചതെന്നാണ് ചരിത്രം. മറ്റുക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉത്തരേന്ത്യന്‍ മാതൃകയിലാണ് ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. ആ സമയത്ത് അവിടെ കൂടുതലായി താമസിച്ചിരുന്ന ജൈനസമുദായക്കാര്‍ക്കായാണ് ക്ഷേത്രം നിര്‍മിച്ചതെന്നും അതാണ് ഉത്തരേന്ത്യന്‍ മാതൃകക്ക് കാരണമെന്നുമാണ് വിശ്വാസ്യം.



Click it and Unblock the Notifications