മുതുമല നാഷണല്‍ പാര്‍ക്കില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ഈ തടാകം. പ്രകൃതിസൌന്ദര്യത്തിന് പേര്കേട്ടതാണ് ഈ പ്രദേശം. നീലഗിരി ജില്ലയിലെ ഏറ്റവും വലിയ തടാകമാണിതെന്ന് മാത്രമല്ല ടോഡ നിവാസികള്‍ വളരെ പവിത്രമായാണ് ഇതിനെ കാണുന്നത്.
പച്ചപുല്‍ തകിടികള്‍ കൊണ്ട് സന്ദര്‍ശകരുടെ മനസ്സില്‍ മായാതെ നില്ക്കുന്ന വെന്‍ലോക്ക് ഡോണ്‍ പൈകര തടാകത്തിനടുത്ത് തന്നെയാണ്. തമിഴ്നാട് ടൂറിസം ആന്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഇവിടെയൊരു ബോട്ട് ഹൌസും റെസ്റ്റോറന്റും ഒരുക്കിയിട്ടുണ്ട്. കായല്‍ മാറിലൂടെ പ്രകൃതിഭംഗി ആസ്വദിച്ച് സഞ്ചാരികള്‍ക്ക് ഇവിടെ ബോട്ടിങ്ങ് നടത്താം.
മെയിന്‍ റോഡിലുള്ള പാലത്തില്‍ നിന്നാല്‍ ഈ സൌന്ദര്യമൊന്നാകെ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുക്കാം. പൈകര നദിയില്‍ ഒരു ഡാമും പവര്‍ഹൌസുമുണ്ട്. രാവിലെ 8.30 മുതല്‍ വൈകിട്ട് 5 മണി വരെയാണ് സന്ദര്‍ശന സമയം. ഇവിടേക്ക് പ്രവേശന ഫീസില്ല. പക്ഷേ, ബോട്ട് യാത്ര ഉദ്ദേശിക്കുന്നവര്‍ ഒരു റൈഡിന് 550 രൂപ നല്കണം.



Click it and Unblock the Notifications