ഊട്ടിയിലെ ഷോപ്പിങ്ങ് രസകരമായ ഒരനുഭവമാണ്. കരകൌശല വസ്തുക്കള്‍ തിരയുന്നവര്‍ക്ക് അല്പം നിരാശ തോന്നിയേക്കാം. എന്നാല്‍ ഇവിടെ നിന്ന് ലഭിക്കുന്ന കാപ്പി, തേയില വൈവിദ്ധ്യങ്ങള്‍ മറ്റെവിടെ നിന്നും സ്വന്തമാക്കാനാവില്ല. കണ്മുന്നില്‍ നിന്ന് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കുകയേ വേണ്ടൂ. ഇവിടെ വരെ വന്നിട്ട് ശുദ്ധമായ കാപ്പിയും തേയിലയും വാങ്ങാതെ പോകുന്നത് നഷ്ടം തന്നെയാണ്. തേന്‍, യൂക്കാലിപ്ടസ്, സ്ട്രോബറി, ഗ്രീന്‍ ആപ്പിള്‍ എന്നിങ്ങനെ ഊട്ടിയുടേത് മാത്രമായ ഉത്പന്നങ്ങള്‍ അനവധിയുണ്ട്.
വീട്ടിലുണ്ടാക്കിയ ചോക്ളേറ്റുകള്‍ ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്. ചതുപ്പ് നിലങ്ങളില്‍ വളരുന്ന ചെടികള്‍ കൊണ്ടാണ് ഇവ ഉണ്ടാക്കുന്നത്. പല വര്‍ണ്ണങ്ങളിലും രുചികളിലും ഉണ്ടാക്കിയ ചോക്ളേറ്റുകള്‍ വില്ക്കുന്ന ഒരുപാട് കടകള്‍ ഇവിടെ കാണാം.
ഊട്ടിയിലെ ആദിമനിവാസികളായ ടോഡ സ്ത്രീകള്‍ അണിയുന്നത് പോലത്തെ ആഭരണങ്ങള്‍ ഏറെ കൌതുകമുണര്‍ത്തുന്നതാണ്. സൂക്ഷ്മമായി രൂപകല്പന ചെയ്ത ഇത്തരം ആഭരണങ്ങള്‍ ഇവിടത്തെ പ്രമുഖ ഷോപ്പുകളിലെല്ലാം ലഭിക്കും.



Click it and Unblock the Notifications