ഏറെക്കാലം പഴക്കമുള്ള ക്ഷേത്രമാണിത്. പാലക്കാടിന്റെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ക്ഷേത്രമാണിത്. ജൈനമേട് എന്നു പറയുന്ന മനോഹരമായ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പാലക്കാട് നഗരത്തില്‍ നിന്നും ഏതാനും കിലോമീറ്റര്‍ യാത്രചെയ്താല്‍ ഇവിടെയെത്താം. ചന്ദ്രനാഥ ക്ഷേത്രമെന്നും ഇതിന് പേരുണ്ട്. ഒരുകാലത്ത് വളരെ പ്രതാപത്തോടെ നിലനിന്നിരുന്ന മതമായിരുന്നു ജൈനമതമെന്ന് ഓര്‍മ്മിപ്പിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്.
സ്ലേറ്റു കല്ലിലാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. 500 വര്‍ഷമെങ്കിലും പഴക്കമുണ്ട് ഈ ക്ഷേ്ത്രത്തിനെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. 32 അടി നീളവും 20 അടി വീതിയുമുള്ള മനോഹരമായ ഒരു നിര്‍മ്മിതിയാണിത്. തീര്‍ത്ഥങ്കരന്മാരുടെയും യക്ഷിണികളുടെയും ചിത്രങ്ങള്‍ ക്ഷേത്രച്ചുവരുകളില്‍ കൊത്തിവച്ചിട്ടുണ്ട്. ചന്ദ്രനാഥന്റെ വിഗ്രഹവുമുണ്ട് ക്ഷേത്രത്തില്‍. വിജയലക്ഷ്മി നാഥന്‍, ഋഷബം, പത്മാവതി എന്നീ പ്രതിഷ്ഠകളും ക്ഷേത്രത്തില്‍ കാണാം.
കവി കുമാരനാശാന്‍ തന്റെ പ്രശസ്തകാവ്യമായ വീണ പൂവ് എഴുതിയത് ജൈനമേട്ടില്‍ ഇരുന്നാണ്. 400ഓളം വരുന്ന ജൈന കുടുംബങ്ങളുടെ ആരാധാനാലയമായിരുന്നു ഒരുകാലത്ത് ഈ ക്ഷേത്രം. ഇപ്പോള്‍ ഇത് ചരിത്രകാരന്മാരുടെയും ചരിത്രവിദ്യാര്‍ഥികളുടെയും വിനോദസഞ്ചാരികളുടെയും കേന്ദ്രമാണ്.



Click it and Unblock the Notifications