കേരളത്തിലെ പഴക്കംചെന്ന ശിവക്ഷേത്രങ്ങളിലൊന്നാണ് കല്‍പ്പാത്തിയിലെ വിശ്വനാഥ സ്വാമി ക്ഷേത്രം. എഡി 1425കാലത്ത് ഈ ക്ഷേത്രം നിലനിന്നിരുന്നതിനുള്ള തെളിവുകള്‍ ചരിത്രാന്വേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. മനോഹരമായി നിര്‍മ്മിച്ച ഈ ക്ഷേത്രം കാണാന്‍ സ്വദേശികളും വിദേശികളുമായിസഞ്ചാരികള്‍ എത്താറുണ്ട്. പാലക്കാട് നഗരത്തില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ അകലെ കല്‍പ്പാത്തിയെന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്, തെക്കിന്റെ വരാണസിയെന്നാണ് കല്‍പ്പാത്തി ഗ്രാമത്തെ വിശേഷിപ്പിക്കാറുള്ളത്.
കേരളത്തിലെ പ്രശസ്തമായ ക്ഷേത്രോത്സവങ്ങളില്‍ ഒന്നാണ് കല്‍പ്പാത്തി രഥോത്സവം. എല്ലാവര്‍ഷവും നവംബര്‍ മാസത്തെ ഏറെ പ്രാധാന്യത്തോടെയാണ് ഇത് ആഘോഷിക്കാറുള്ളത്. മരത്തില്‍ നിര്‍മ്മിച്ച മനോഹരമായ രഥത്തില്‍ ദേവനെ ഇരുത്തി തെരുവകളിലൂടെ എഴുന്നെള്ളിക്കുന്നതാണ് ര്‌ഥോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. തമിഴ്ബ്രാഹ്മണരുടെ വാസസ്ഥലമാണ് കല്‍പ്പാത്തി, ഒട്ടേറെ അഗ്രഹാരങ്ങള്‍ ഈ പ്രദേശത്തുണ്ട്. പാലക്കാട്ടെ മറ്റുഭാഗങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു സംസ്‌കാരമാണ് കല്‍പ്പാത്തിയില്‍ കാണാന്‍ കഴിയുക.



Click it and Unblock the Notifications