പാലംപൂരില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഒരിക്കലും ഒഴിവാക്കാനാവാത്തതാണ് ധൗലാധര്‍ ദേശീയ ഉദ്യാന സന്ദര്‍ശനം. ഗോപാല്‍പൂര്‍ മൃഗശാല എന്ന പേരിലും ഈ ദേശീയ ഉദ്യാനം അറിയപ്പെടുന്നുണ്ട്. മുപ്പത് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഉദ്യാനം നഗത്തില്‍ നിന്ന് 199 കിലോമീറ്റര്‍ അകലെയാണ്.
വിവിധ തരം മൃഗങ്ങള്‍ ഇവിടെയുണ്ട്. ദേശീയ ഉദ്യാനത്തില്‍ സ്ഥിതി ചെയ്യുന്ന മൃഗശാലയില്‍ പുള്ളിപ്പുലി, കരടികള്‍, അങ്കോറ മുയലുകള്‍, ഏഷ്യന്‍ സിംഹം, സമ്പാര്‍ മാനുകള്‍, റെഡ് ഫോക്സ്, വ്യത്യസ്തങ്ങളായ മാനുകള്‍ എന്നിവയെ കാണാം. മൃഗസ്നേഹികള്‍ക്ക് ധൗലാധര്‍ ദേശീയ ഉദ്യാനത്തിലേക്കുള്ള യാത്ര ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും.