സുക്രി നദിയുടെ തീരത്തുള്ള ഒരു പട്ടണമാണ് സോജാത്.പാലി ജില്ലയിലാണ് ഈ പട്ടണം.താമ്രവതി എന്നായിരുന്നു ഈ പട്ടണത്തിന്റെ പഴയ നാമം.കോട്ടകളാലും, ക്ഷേത്രങ്ങളാലും പ്രശസ്തമാണ് ഈ നഗരം.സേജല്‍ മാതാ ക്ഷേത്രം, ചതുര്‍ഭുജ് ക്ഷേത്രം, ചാമുണ്ഡ മാതാ ക്ഷേത്രം എന്നിവ ഈ സ്ഥലത്തെ പ്രധാന ക്ഷേത്രങ്ങളാണ്.വ്യാപകമായി മൈലാഞ്ചികൃഷി നടക്കുന്ന സ്ഥലമാണിത്.
വിവാഹങ്ങള്‍ക്കും, ആഘോഷങ്ങള്‍ക്കും ഭാരതത്തിലെ സ്ത്രീകള്‍ ഉപയോഗിയ്ക്കുന്ന മെഹന്തി ഉണ്ടാക്കാനായി ഉപയോഗിയ്ക്കുന്ന മൈലാഞ്ചിയുടെ ഭൂരിഭാഗവും ഈ പ്രദേശത്ത് കൃഷി ചെയ്യുന്നതാണ്.ഭാരതത്തിന്റെ തനതു സംസ്‌കാരത്തിന്റെ ഭാഗമെങ്കിലും ഇന്ന് അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ചിരിയ്ക്കുന്ന മെഹന്തിയുടെ കൃഷി കാണുന്നതിനായി അനേകം വിദേശ വിനോദസഞ്ചാരികള്‍ മൗണ്ട് അബുവിലേക്കുള്ള സന്ദര്‍ശകമധ്യേ ഇവിടെയെത്തുന്നു.
പിര്‍ മസ്താന്‍ ദര്‍ഗ, രാം ദയോജി ക്ഷേത്രം, ദേസുരി, കിര്‍ഖി കോട്ട എന്നിവയും സോജാതിലുണ്ട്.പിര്‍ മസ്താന്‍ ദര്‍ഗയിലെ ഉറൂസ് (ഉത്സവം) പ്രധാനമാണ്. അനേകം ഭക്തര്‍ ഈ ദര്‍ഗ സന്ദര്‍ശിക്കനായി എത്തിച്ചേരുന്നു.



Click it and Unblock the Notifications