1761 ല്‍ നടന്ന മൂന്നാം പാനിപ്പറ്റ് യുദ്ധത്തില്‍ അഹമ്മദ് അബ്ദാലിയ്ക്കെതിരേ പോരാടിയ മറാത്താ സൈന്യത്തിന്‍റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച സ്മാരകമാണ് കാലാ അമ്പ്. സദാശിവ റാവു, വിശ്വാസ് റാവു,മഹാധജി ഷിന്‍ഡേ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മറാത്താ സൈന്യം അന്ന് യുദ്ധത്തിനിറങ്ങിയത്. കൃത്യമായി യുദ്ധം നടന്ന സ്ഥലത്ത് ഒരു മാവ് ഉണ്ടായിരുന്നു. അതില്‍ കറുത്ത നിറമുള്ള മാങ്ങകളാണ് കായ്ച്ചു കൊണ്ടിരുന്നത്. യുദ്ധക്കളത്തില്‍ മരിച്ചുവീണ പോരാളികളുടെ രക്തം വീണ മണ്ണില്‍ വളര്‍ന്നതാണ് ഈ നിറം മാറ്റത്തിന് കാരണമെന്നാണ് വിശ്വാസം.
അതുകൊണ്ടാണ് സ്മാകരത്തിന് കാലാ അമ്പ് എന്ന് വിളിപ്പേര് വന്നത്. എന്നാല്‍ ഇപ്പോള്‍ ആ മരം ഇവിടെയില്ല. പകരം ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച ഒരു തൂണാണ് ഇവിടെയുള്ളത്.ഈ തൂണിന്‍മേല്‍ ഇംഗ്ളീഷിലും ഉറുദുവിലും യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിയിട്ടുണ്ട്.ഇരുമ്പുകൊണ്ടുണ്ടാക്കിയ ഒരു വേലികൊണ്ട് സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്ന ഇീ സ്മാരകം ഹരിയാന ഗവര്‍ണറുടെ കീഴിലുള്ള സംഘടനയാണ് ഇപ്പോള്‍ സംരക്ഷിക്കുന്നത്.



Click it and Unblock the Notifications