വംശനാശ ഭീഷണി നേരിടുന്ന ഇന്ത്യന്‍ ചീങ്കണ്ണികളെ സംരക്ഷിക്കാനായി സ്ഥാപിച്ച സ്ഥലമാണിത്. നഗരത്തിനടുത്തായുള്ള ഈ സ്ഥലം വനത്താല്‍ ചുറ്റപ്പെട്ടതും, നാല്പത്തഞ്ച് കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള കെന്‍ നദിയോട് ചേര്‍ന്നുകിടക്കുന്നതുമാണ്. ഇവിടെ വച്ചാണ് കെന്‍, ഖുദ്ദാര്‍ എന്നീ നദികള്‍ കൂടിച്ചേരുന്നത്. 1985 ല്‍ സ്ഥാപിക്കപ്പെട്ട ഈ പാര്‍ക്ക് ചീങ്കണ്ണികളുടെ മാത്രമല്ല മറ്റ് അനേകം ഉരഗവര്‍ഗ്ഗങ്ങളുടെ ആവാസകേന്ദ്രമാണ്.
ഇവിടുത്തെ ചീങ്കണ്ണികള്‍ ആറ് മീറ്റര്‍ വരെ നീളം വെയ്ക്കാറുണ്ട്. ഈ പുഴകളുടെ കരകളില്‍ ചിങ്കാര, മാന്‍, പന്നി, മയില്‍, തുടങ്ങി അനേകം ജീവികളെ കാണാനാവും. ഇവിടേക്കുള്ള യാത്ര കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യകരമായിരിക്കും. എല്ലാദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്.



Click it and Unblock the Notifications