പര്‍ഭാനി വില്ലേജിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് മഹദേവ ക്ഷേത്രം എന്നുവേണമെങ്കില്‍ പറയാം. മഹാദേവന് എന്നും അറിയപ്പെടുന്ന ശിവനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പതിനെട്ടാം നൂറ്റാണ്ടില്‍ മാള്‍വ രാജവംശത്തിലെ രാജ്ഞിയായിരുന്ന പുണ്യ ശ്ലോക് അഹല്യാബായി ഹോള്‍ക്കറാണ് ഈ ക്ഷേത്രം പുതിക്കിപ്പണിയിച്ചത്. മഹാദേവന്റെ അനുഗ്രഹത്തിനായി ശിവരാത്രി ഉത്സവത്തിന്റെ സമയത്ത് നിരവധി സഞ്ചാരികള്‍ ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തുന്നു.