പത്തനംതിട്ട നാല് കിലോമീറ്റര്‍ അകലെയാണ് പ്രമുഖ ക്രൈസ്തവ തീര്‍ഥാടന കേന്ദ്രമായ മഞ്ഞനിക്കര പള്ളി. 1931ല്‍ ഇന്ത്യയിലത്തെിയ വിശുദ്ധനായ മാര്‍ ഇഗ്നേഷ്യസ് ഏലിയാസ് മൂന്നാമന്‍െറ (മഞ്ഞനിക്കര ബാവ) ഓര്‍മപെരുന്നാള്‍ ആണ് ഇവിടത്തെ പ്രധാന പെരുന്നാള്‍. ഫെബ്രുവരിയില്‍ നടക്കുന്ന ഓര്‍മപെരുന്നാള്‍ ആഘോഷത്തിന് നിരവധി ഭക്തര്‍ എത്താറുണ്ട്.
കേരളത്തിലത്തെിയ ബാവ പ്രദേശത്തിന്‍െറ ഭംഗിയില്‍ മനംമയങ്ങി ശേഷിക്കുന്ന കാലം ഇവിടെ തന്നെ താമസിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്രേ. തുടര്‍ന്ന് 1932 ഫെബ്രുവരിയില്‍ അദ്ദേഹം കാലം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്‍െറ കബറിടം അടങ്ങിയ പള്ളി പില്‍ക്കാലത്താണ് തീര്‍ഥാടനകേന്ദ്രമായി ഉയര്‍ത്തിയത്.



Click it and Unblock the Notifications