പഴയ പാട്യാല പട്ടണത്തിന്റെ വടക്ക് ഭാഗത്താണ് ബാരാദാരി ഗാര്‍ഡന്‍സ് വിലയിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 12 വാതിലുകള്‍ ഇതിനുണ്ട്. രജീന്ദര്‍ സിംങ് ചക്രവര്‍ത്തിയുടെ ആദ്യകാല വസതിയായിരുന്ന ബാരാദാരി കൊട്ടാരത്തിനടുത്താണ് തോട്ടം പണിതിട്ടുള്ളത്. അപൂര്‍വ്വങ്ങളായ മരങ്ങളും പൂച്ചെടികളും തന്റെ തോട്ടത്തില്‍ അദ്ദേഹം നട്ടുവളര്‍ത്തി. വിലമതിക്കാനാവാത്ത ചരിത്രരേഖകളുടെ വലിയൊരു ശേഖരം ഇന്ന് ഈ പാലസിലുണ്ട്. ആബാലവൃദ്ധം ജനങ്ങള്‍ക്കും പ്രിയങ്കരമായ ഈ തോട്ടത്തില്‍ രജീന്ദര്‍ സിംങിന്റെ ഒരു വെണ്ണക്കല്‍ പ്രതിമ നാട്ടിയിട്ടുണ്ട്.



Click it and Unblock the Notifications