നാലു വര്‍ഷം നീണ്ട യാത്ര കഴിഞ്ഞ് ഗുരു ഗോബിന്ദ് സിംഗ് മടങ്ങി എത്തിയതിന്റെ സ്‌മരണാര്‍ത്ഥമാണ് ഗുരുദ്വാര ഗുരു കാ ബാഘ് നിര്‍മ്മിച്ചിരിക്കുന്നത്. വിശുദ്ധ പിതാവിന്റെയും പുത്രന്റെയും ആദ്യ കൂടിക്കാഴ്‌ച നടന്ന സ്ഥലം എന്ന നിലയ്‌ക്കും ഇവിടം പ്രശസ്‌തമാണ്. പുരാതനമായ ഒരു കിണര്‍ ഇവിടെ കാണാം.
ഇതില്‍ നിന്നുള്ള വെള്ളം ഇപ്പോഴും ഇവിടെ ഉപയോഗിക്കുന്നുണ്ട്. പറ്റ്‌ന സംഗത് ഗുരു തേജ് ബഹദൂറുമായി കൂടിക്കാഴ്‌ച നടത്തിയത് ഒരു പുളിമരത്തിന്റെ ചുവട്ടില്‍ വച്ചായിരുന്നു. ഉണങ്ങിയ നിലയില്‍ ആ പുളിമരം ഇപ്പോഴും ഗുരുദ്വാര ഗുരു കാ ബാഘ് വളപ്പില്‍ കാണാം.



Click it and Unblock the Notifications