പഴയ പറ്റ്‌ന നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ധനപൂരിലാണ് ഗുരുദ്വാര ഹന്ദി സാഹിബ് സ്ഥിതി ചെയ്യുന്നത്. പറ്റ്‌ന സാഹിബില്‍ നിന്ന് പുറപ്പെട്ട ഗുരു തേജ് ബഹദൂറിന്റെ കുടുംബം ആദ്യമായി തങ്ങിയത് ഇവിടെയാണ്. ഇവര്‍ക്ക് ഒരു വൃദ്ധ വലിയൊരു ലോഹപാത്രം (ഹന്ദി) നിറയെ കിച്ചരി (ഒരുതരം ഭക്ഷണം) നല്‍കിയെന്നും ഇതിനെ തുടര്‍ന്ന് ഇവിടെ നിര്‍മ്മിച്ച ഗുരുദ്വാരയ്‌ക്ക് ഹന്ദിവാലി സംഗത് എന്ന് പേര് നല്‍കിയെന്നും മതഗ്രന്ഥങ്ങള്‍ പറയുന്നു. ഹന്ദിവാലി സംഗത് എന്ന പേര് പിന്നീട് ഗുരുദ്വാര ഹന്ദി സാഹിബ് എന്നായി മാറുകയായിരുന്നു.



Click it and Unblock the Notifications