പാട്നിടോപ്പില്‍ പോയാല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട അതി മനോഹരമായ ക്ഷേത്രമാണിത്. കുന്നിന്‍ മുകളില്‍ പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട നിലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൂടുതലും തടികൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന 600 ഓളം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്നു. തീര്‍ഥാടകര്‍ പകല്‍ സമയത്ത് മാത്രമേ ഇവിടെ സന്ദര്‍ശിക്കാവൂവെന്നാണ് ആചാരം. നാഗപഞ്ചമി ആഘോഷവേളയില്‍ സന്തോഷത്തനും സമൃദ്ധിക്കും വേണ്ടി പ്രാര്‍ഥിക്കാന്‍ അനവധി വിശ്വാസികളാണ് ഇവിടെയെത്തുന്നത്.
ക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ ഒരിക്കലും ഒഴിഞ്ഞ കൈയുമായി നില്‍ക്കേണ്ടി വരില്ലെന്നാണ് വിശ്വാസം. തണുത്ത് വിറക്കുന്ന സായാഹ്നങ്ങളെ നേരിടാനുള്ള ചങ്കുറപ്പുള്ള തീര്‍ഥാകര്‍ക്ക് ഇവിടെ ശൈത്യകാലത്ത് ഒരു സന്ദര്‍ശനം നടത്താം. ശൈത്യകാലം മിക്കവരും സന്ദര്‍ശനത്തിന് തെരഞ്ഞെടുക്കാറില്ല. കോടമഞ്ഞ് മൂലം കാഴ്ച പോലും അസാധ്യമായിരിക്കും മിക്കപ്പോഴും ഈ സമയങ്ങളില്‍. പത്തടി അകലെയുള്ളത് പോലും കാണാനാവാത്ത രീതിയില്‍ മൂടല്‍ മഞ്ഞുണ്ടാവാറുണ്ട്.



Click it and Unblock the Notifications