എ ഡി ഒന്‍പതാം നൂറ്റാണ്ടില്‍ രാഷ്ട്രകൂടന്മാരാണ് ജൈനക്ഷേത്രം നിര്‍മിച്ചത്. പ്രൗഢഗംഭീരമായ ഈ ക്ഷേത്രം ജൈനനാരായണ ക്ഷേത്രമെന്നും അറിയപ്പെടുന്നു. ദ്രാവിഡ നിര്‍മാണശൈലിയിലാണ് ജൈനക്ഷേത്രത്തിന്റെ നിര്‍മിതി. പട്ടടക്കലിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഈ ജൈനക്ഷേത്രം. പട്ടടക്കലിലെത്തുന്ന സഞ്ചാരികള്‍ ഈ ക്ഷേത്രം കാണാതെ മടങ്ങുക പതിവില്ല.
ജൈനക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയത് രാജാവായിരുന്ന അമോഘവര്‍ഷനോ അദ്ദേഹത്തിന്റെ പുത്രനായ കൃഷ്ണ രണ്ടാമനോ ആയിരിക്കാമെന്നാണ് പരക്കെയുള്ള വിശ്വാസം. മൂന്ന് നിലകളുള്ള ക്ഷേത്രത്തിന്റെ രണ്ട് നിലകള്‍ മാത്രമേ ഇപ്പോള്‍ തുറക്കാറുള്ളൂ. മുഖമണ്ഡപവും മണ്ഡപവും പ്രദക്ഷിണവഴിയും ക്ഷേത്രത്തില്‍ കാണാം. മട്ടുപ്പാവിന്റെ ചുമരുകളിലായി വിവിധങ്ങളായ രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. കൂറ്റന്‍ ആനകളുടെയും പാപ്പാന്മാരുടേയും ചിത്രങ്ങള്‍ ഹാളില്‍ പലയിടത്തായി വരച്ചുവച്ചിട്ടുണ്ട്.



Click it and Unblock the Notifications