പുരാതനകാലത്തെ കൈയ്യെഴുത്തുപ്രതികളും ശില്‍പനിര്‍മാണവൈദഗ്ധ്യവും അടുത്തുകണ്ടറിയുവാനുള്ള ഒരു അവസരമാണ് യാത്രക്കാര്‍ക്ക് പട്ടടക്കലിലെ മ്യൂസിയം ഓഫ് പ്ലെയിന്‍സ് ആന്‍ഡ് സ്‌കള്‍പ്ചര്‍ ഗാലറി നല്‍കുന്നത്. പട്ടടക്കലിലെ ക്ഷേത്രങ്ങളെല്ലാം കണ്ടുകഴിഞ്ഞ ശേഷം സന്ദര്‍ശിക്കാവുന്ന ഒരു വ്യത്യസ്തമായ കാഴ്ചയാണിത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്കാണ് ഇതിന്റെ മേല്‍നോട്ടചുമതല. ഭൂതനാഥക്ഷേത്രം റോഡിലാണ് മ്യൂസിയം ഓഫ് പ്ലെയിന്‍സ് ആന്‍ഡ് സ്‌കള്‍പ്ചര്‍ ഗാലറി സ്ഥിതിചെയ്യുന്നത്.



Click it and Unblock the Notifications