സോളാങ്കി രാജവംശത്തിന്‍റെ സംഭാവനയാണ് പാവഗഢ് കോട്ട. പഴക്കമേറിയ ഈ കോട്ടയുടെ ചില ഭാഗങ്ങള്‍ ഇപ്പോഴും നശിക്കാതെ നിലനില്‍ക്കുന്നു.
പാവഗഢ് കോട്ടക്ക് ചുറ്റുമുള്ള പ്രവേശന കവാടങ്ങള്‍ മനോഹരമായ കാഴ്ചയാണ്. ശിലയില്‍ നിര്‍മ്മിച്ച മോട്ടി - സദാന്‍ഷാ ഗേറ്റ്, അടക് ഗേറ്റ്, ബുധിയ ഗേറ്റ്, മച്ചി ഗേറ്റ് എന്നിവയാണ് പ്രധാന കവാടങ്ങള്‍.
അതിപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് പാവഗഢിലെ ലാകുലിസ ക്ഷേത്രം. പത്താം നൂറ്റാണ്ടില്‍ പിറവിയെടുത്ത ഈ ക്ഷേത്രത്തിന് ഇപ്പോഴും വലിയ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.
ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ട പുണ്യസ്ഥലമാണ് മഹാകാളി ക്ഷേത്രം. ഗുജറാത്തിലെ വഡോദരയില്‍ നിന്നും 53 കിലോമീറ്റര്‍ ദൂരെ പാവഗഢില്‍ നിലകൊള്ളുന്ന ഈ ക്ഷേത്രം ഗുജറാത്തിലെ ഏറ്റവും തിരക്കേറിയ ക്ഷേത്രങ്ങളിലൊന്നാണ്. ആയിരക്കണക്കിന്...