ഹോം » സ്ഥലങ്ങൾ » പിലാനി » ആകര്‍ഷണങ്ങള്‍
 • 01ശിവഗംഗ

  ശിവഗംഗ

  പിലാനിയിലെ മനോഹരമായ മറ്റൊരു പ്രധാന കാഴ്ചയാണ് ശിവഗംഗ. ബി ഐ ടി എസ് പിലാനിയിലെ വിദ്യാ വിഹാര്‍ ക്യാംപസിന്റെ ഹൃദയഭാഗത്തായാണ് ശിവഗംഗ സ്ഥിതിചെയ്യുന്നത്. മനോഹരമായ പ്രകൃതിഭംഗിയാണ് ശിവഗംഗയെ കാഴ്ചക്കാര്‍ക്ക് പ്രിയംകരമാക്കുന്നത്. മധ്യഭാഗത്തായി ശിവന്‍ സ്ഥിതിചെയ്യുന്നു, ഇതേച്ചുറ്റി ഏകദേശം 400 മീറ്റര്‍ നീളത്തിലുള്ള കനാലുണ്ട്. സായന്തനക്കാഴ്ചകള്‍ക്കായി ബി ഐ ടി എസ് പിലാനിയിലെ വിദ്യാര്‍ത്ഥികളാണ് ഇവിടെ നിത്യം എത്തിച്ചേരാറുള്ളത്.

  + കൂടുതല്‍ വായിക്കുക
 • 02പഞ്ചവടി

  പഞ്ചവടി

  രാജസ്ഥാനിലെ പിലാനിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നാണ് പഞ്ചവടി. പിലാനിയിലെ ബിര്‍ല ട്രസ്റ്റാണ് ഇത് നോക്കിനടത്തുന്നത്. വനവാസക്കാലത്ത് ശ്രീരാമന്‍ താമസിച്ചിരുന്നതായി രാമായണത്തില്‍ വിവരിക്കപ്പെടുന്നത് ഈ പഞ്ചവടിയാണ് എന്നാണ് വിശ്വാസം. നിരവധി മരങ്ങള്‍ നിറഞ്ഞ ഒരു വനപ്രദേശമാണ് ഈ സ്ഥലം.

  വനമധ്യത്തിലായി രാമായണത്തിലെ കഥാപാത്രങ്ങളായ രാമന്‍, സീത, ലക്ഷ്മണന്‍, ഹനുമാന്‍ തുടങ്ങിയവരുടെ രൂപങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതായി കാണാം. രാമനും മറ്റും ജീവിച്ചിരുന്നതായും നമ്മള്‍ അക്കാലത്തെ പഞ്ചവടിയിലാണ് ശരിക്കും എന്നും മറ്റും തോന്നിപ്പിക്കുന്ന തരത്തിലാണ് പഞ്ചവടി നിര്‍മിച്ചിരിക്കുന്നത്. പിലാനിയിലെത്തുന്ന സഞ്ചാരികള്‍ കാണാതെ പോകരുതാത്ത ഒരു കാഴ്ചയാണ് പഞ്ചവടി.

  + കൂടുതല്‍ വായിക്കുക
 • 03ശാരദ ക്ഷേത്രം

  ശാരദ ക്ഷേത്രം

  രാജസ്ഥാനിലെ പിലാനിയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നാണ് ശാരദ ക്ഷേത്രം. സാമൂഹിക പ്രവര്‍ത്തകും സ്വാതന്ത്രസമര സേനാനിയുമായ വ്യവസായി ജി ഡി ബിര്‍ലയാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ഇരുപതാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സരസ്വതിയാണ്.

  ബി ഐ ടി എസ് പിലാനിയിലെ വിദ്യാ വിഹാര്‍ ക്യാംപസിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രാജസ്ഥാനിലെ മക്രാനയില്‍ നിന്നും കൊണ്ടുവന്ന മനോഹരമായ മാര്‍ബിളിലാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ഖജുരാഹോയിലെ കന്ദരിയ മഹാദേവ ക്ഷേത്രത്തിലെ പണികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ഗര്‍ഭഗൃഹവും പ്രദക്ഷിണപഥവും അന്തരാളവും മണ്ഡപവും അര്‍ദ്ധമണ്ഡപവും അടക്കം പ്രധാനപ്പെട്ട അഞ്ചുഭാഗങ്ങളുണ്ട് ക്ഷേത്രത്തിന്.

  + കൂടുതല്‍ വായിക്കുക
 • 04ബി ഐ ടി എസ് പിലാനി

  ബി ഐ ടി എസ് പിലാനി

  1964 ലാണ് ബിര്‍ല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് അഥവാ ബി ഐ ടി എസ് സ്ഥാപിതമാകുന്നത്. രാജ്യത്തെ പ്രമുഖമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായാണ് ബി ഐ ടി എസിനെ കരുതുന്നത്. സയന്‍സും ടെക്‌നോളജിയും വഴി രാജ്യത്തെ ആധുനികമാക്കാമെന്ന പണ്ഡിറ്റ് നെഹ്‌റുവിന്റെ വിഷനെത്തുടര്‍ന്നാണ് ബി ഐ ടി എസ് സ്ഥാപിക്കപ്പെട്ടത്. ആധുനികതയും സംസ്‌കാരവും ഒത്തുചേര്‍ന്ന ബി ഐ ടി എസ് ക്യാംപസ് ഇന്ത്യയുടെ പാരമ്പര്യം എടുത്തുകാട്ടുന്ന ഒന്നാണ്.

  ബി ഐ ടി എസ് ടവറാണ് ഇവിടത്തെ പ്രധാനപ്പെട്ട കാഴ്ച. പ്രാദേശിക ഭക്ഷണവും ധാബയുമാണ് ഇവിടെ സഞ്ചാരികളും വിദ്യാര്‍ത്ഥികളും ആകര്‍ഷിക്കപ്പെടുന്ന മറ്റൊരു കാര്യം. കോളേജ് ഫെസ്റ്റിവല്‍ സീസണാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

  + കൂടുതല്‍ വായിക്കുക
 • 05ബിര്‍ല മ്യൂസിയം

  ബിര്‍ല മ്യൂസിയം

  സയന്‍സിലും ടെക്‌നോളജിയിലും താല്‍പര്യമുള്ള സഞ്ചാരികള്‍ ഒരിക്കലും കാണാതെ പോകരുതാത്ത പിലാനി കാഴ്ചകളിലൊന്നാണ് ബിര്‍ല മ്യൂസിയം. പിലാനിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നുകൂടിയാണ് ഇത്. ബി ഐ ടി എസ് പിലാനിയിലെ വിദ്യാ വിഹാര്‍ ക്യാംപസിലാണ് ബിര്‍ല മ്യൂസിയം സ്ഥിതിചെയ്യുന്നത്. ലേറ്റസ്റ്റ് ശാസ്ത്രീയ ഉപകരണങ്ങള്‍, മെറ്റീരിയല്‍ സയന്‍സിലെ ഡയഗ്രംസ്, ചാര്‍ട്ടുകള്‍, വര്‍ക്കിംഗ് മോഡല്‍സ്, ചിത്രങ്ങള്‍ തുടങ്ങിയവ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നതായി കാണാം.

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Feb,Tue
Return On
21 Feb,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
20 Feb,Tue
Check Out
21 Feb,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
20 Feb,Tue
Return On
21 Feb,Wed