പിതോരഘറിന് സമീപത്തുള്ള മറ്റൊരു ക്ഷേത്രമാണ് ധ്വജ ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരത്തിന്‍റെ ഉത്തുംഗതയില്‍ വിഹരിക്കുന്ന ഈ ക്ഷേത്ര സമുച്ചയത്തില്‍ നിന്ന് ഹിമാവരണമണിഞ്ഞ കൊടുമുടികളുടെ അനര്‍ഘ ദൃശ്യം സഞ്ചാരികള്‍ക്ക് കാണാം....
തകോറ, തകാരി എന്നീ ഗ്രാമങ്ങള്‍ക്കടുത്തുള്ള സോര്‍ താഴ്വരയിലാണ് പ്രസിദ്ധമായ ഈ ക്ഷേത്രം നിലകൊള്ളുന്നത്. ഒരു ഗുഹയില്‍ 10 മീറ്റര്‍ ഉള്‍ഭാഗത്തായിട്ടാണ് ഈ ശിവക്ഷേത്രം. കപില മഹര്‍ഷി ഇവിടെ തപസ്സനുഷ്ടിച്ചിരുന്നതായാണ് ഐതിഹ്യം. പട്ടണത്തില്‍ നിന്ന് 3...
പിതോരഘര്‍ പട്ടണത്തിന് സമീപത്ത് ഏകദേശം 8 കിലോമീറ്റര്‍ ദൂരപരിധിയിലാണ് ഈ ക്ഷേത്രം. പട്ടണത്തില്‍ നിന്ന് ആദ്യത്തെ 6 കിലോമീറ്റര്‍ ബസ്സിലും പിന്നെയൊരു 2 കിലോമീറ്റര്‍ കാല്‍നടയായും വേണം ക്ഷേത്രത്തിലെത്താന്‍. മൊസ്തദേവനെ ആരാധിക്കുന്ന ഈ...
ഗോരി, കാലി നദികള്‍ ഒന്നിക്കുന്ന ഇടം എന്ന സവിശേഷതയുണ്ട് ജോല്‍ജിബി എന്ന പ്രദേശത്തിന്. പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 68 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. വര്‍ഷം തോറും മകരസംക്രാന്തി ദിവസത്തില്‍ ഇവിടെ നടത്തിവരുന്ന മഹോത്സവം വളരെ പ്രസിദ്ധമാണ്....
സമുദ്രനിരപ്പില്‍ നിന്ന് 2734 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന നാരായണ്‍ ആശ്രമം പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 44 കിലോമീറ്റര്‍ ദൂരെയാണ്. 1936 ല്‍ ശ്രീ നാരായണ സ്വാമിയാണ് ഇത് സ്ഥാപിച്ചത്. ആത്മീയവും സാമുദായികവുമായ നിരവധി...
പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 4 കിലോമീറ്റര്‍ മാത്രം ദൂരത്തായി സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് നകുലേശ്വര ക്ഷേത്രം. സമീപ ഗ്രാമമായ ഷില്ലിംങില്‍ നിന്ന് 2 കിലോമീറ്റര്‍ യാത്രാദൂരമേ ഇവിടേക്കുള്ളു. നകുലേശ്വര്‍ എന്ന പേര് നകുല്‍,...
സാഹസ വിനോദങ്ങളില്‍ തല്‍പരരായ സഞ്ചാരികള്‍ക്ക് പിതോരഘറിലെ സ്കീയിംങ് മറക്കാനാവാത്ത ഒരനുഭവമായിരിക്കും. ബേതുലിദര്‍ ആണ് ഇവിടത്തെ ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റിയ സ്കീ-സ്ലോപ്. സമുദ്രനിരപ്പില്‍ നിന്ന് 3090 മീറ്റര്‍ ഉയരത്തിലുള്ള ചിപലകോട്ടിലും...
താല്‍ കേദാര ക്ഷേത്രത്തില്‍ നിന്ന് 9 കിലോമീറ്റര്‍ ദൂരെയാണ് കോത്ഗാരി ദേവി ക്ഷേത്രം. അശരണരുടെ അവസാന ആലംബമായി കരുതിപ്പോരുന്ന ഈ ക്ഷേത്രത്തില്‍ ആഗ്രഹ സഫലീകരണത്തിനായ് ധാരാളം ഭക്തജനങ്ങള്‍ എത്തിച്ചേരാറുണ്ട്.
പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയാണ് ചന്ദക് എന്ന ഈ കുന്നിന്മേട്. സോര്‍ വാലിയുടെ വടക്ക് ഭാഗത്തായി നിലകൊള്ളുന്ന ഈ പ്രദേശത്തേക്ക് കുന്ന് കയറി വേണം പോകാന്‍. ഹാങ് ഗ്ലൈഡിംങില്‍ താല്‍പര്യമുള്ളവര്‍ക്ക് ഇവിടെ അതിന്...
പിതോരഘറിലെ ഒരു പ്രമുഖ സഞ്ചാരകേന്ദ്രമാണ് ദീദിഹത്. പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 54 കിലോമീറ്റര്‍ അകലെയായ് സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഒരു നഗരപഞ്ചായത്താണ്. സമുദ്രനിരപ്പില്‍ നിന്ന്1725 മീറ്റര്‍ ഉയരത്തില്‍ ദിഗ്താര്‍ എന്ന് പേരുള്ള ഒരു...
പിതോരഘറില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള പ്രമുഖ സഞ്ചാരകേന്ദ്രമാണ് അര്‍ജ്ജുനേശ്വര ക്ഷേത്രം. ഇവിടെയും ട്രെക്കിംങ് വഴി വന്നെത്താവുന്നതാണ്. സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ശിവനെയാണ്...
പിതോരഘറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെ ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമമാണ് ജൂലാഘട്. അതിര്‍ത്തിക്ക് സമാന്തരമായി കാളി നദി കിഴക്ക് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്നു. ഇന്ത്യയെയും നേപ്പാളിനെയും ബന്ധിപ്പിച്ച് കാളി നദിക്ക് കുറുകെ ഒരു...
പിതോരഘറില്‍ നിന്ന് 127 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ് മുന്‍ശ്യാരി. ഹിമാലയ പര്‍വ്വത പ്രാന്തത്തിലെ ജോഹര്‍ മേഖലയിലേക്കുള്ള പ്രവേശനവീഥി കൂടിയാണ് ഈ പട്ടണം. മിലം, റമിക്, റലം എന്നീ ഹിമ പരപ്പുകള്‍ ഈ പട്ടണത്തിന് സമീപ...
പിതോരഘര്‍ പട്ടണത്തോട് വളരെ അടുത്ത് തന്നെയാണ് ഈ കോട്ട നിലകൊള്ളുന്നത്. 1789 ല്‍ പിതോരഘര്‍ ആക്രമിച്ച ഗൂര്‍ഖകളാണ് ഈ കോട്ട പണിതതെന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. കാളി നദിയുടെ സമ്മോഹനമായ കാഴ്ച സന്ദര്‍ശകര്‍ക്ക് ഇവിടെ നിന്ന് കാണാം.
പിതോരഘറില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് താല്‍ കേദാര്‍. വീതികുറഞ്ഞ ഒരു വഴിയിലൂടെ വേണം ക്ഷേത്രത്തിലെത്താന്‍. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്ററോളം ഉയരത്തിലായാണ് ഇത് നിലകൊള്ളുന്നത്. ഹൈന്ദവ...