സംരക്ഷിത പ്രദേശമായ അണ്ണാമലൈ കുന്നുകളിലാണ് ഇന്ദിരാഗാന്ധി വൈല്‍ഡ് ലൈഫ് പാര്‍ക്ക് & നാഷണല്‍ പാര്‍ക്ക്. 1961 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇവിടം സന്ദര്‍ശിച്ചതിന് ശേഷമാണ് ഈ പേര് നല്കിയത്. 658 സ്ക്വയര്‍ കിലോമീറ്റര്‍ പരന്ന് കിടക്കുന്ന ഈ പ്രദേശം സമുദ്ര നിരപ്പില്‍ നിന്ന് 1400 മീറ്റര്‍ ഉയരത്തിലാണ്. അനേകം വൈവിധ്യപൂര്‍ണ്ണമായ ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണിവിടം.
കടുവ, മാന്‍, പുലി, ആന, കരടി, വാവല്‍, കാട്ടി, ഈനാംപേച്ചി തുടങ്ങി അനേകതരം ജീവികള്‍ ഇവിടെയുണ്ട്. പുള്ളി പ്രാവ്, ബുള്‍ബുള്‍, ഡ്രോംഗോ,മഞ്ഞക്കിളി തുടങ്ങി അനേകതരം പക്ഷിജാലങ്ങളും ഇവിടെ വസിക്കുന്നു. ഈ പാര്‍ക്കിനുള്ളിലെ അമരാവതി റിസര്‍വോയര്‍ പ്രൊജക്ടില്‍ മുതലകളുമുണ്ട്. അനേകം സഞ്ചാരികള്‍ ഇവിടെയെത്തി ആനകുത്തി ചോല, കാരിയന്‍ ചോല, ഡാമുകള്‍, വെള്ളച്ചാട്ടങ്ങള്‍, കുന്നുകള്‍ എന്നിവയുടെ ചേതോഹരമായ കാഴ്ചകള്‍ കണ്ടാസ്വദിക്കുന്നു.



Click it and Unblock the Notifications