ട്രക്കിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രമാണ് പൊന്‍മുടി ഉള്‍പ്പെടുന്ന പശ്ചിമഘട്ട മലനിരകള്‍. കാടും മേടും നടന്ന് കാണാന്‍ താല്‍പര്യ്മുള്ളവര്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ തരാന്‍ പൊന്‍മുടി വനസംരക്ഷണ സമിതി പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. ശാന്തമായ കാലാവസ്ഥയുള്ളതിനാല്‍ വര്‍ഷം മുഴുവന്‍ ട്രക്കിംഗ് നടത്താമെങ്കിലും മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. അഗസ്ത്യാര്‍ കൂടമാണ് ട്രക്കിംഗ് പ്രിയരുടെ ഫസ്റ്റ് ചോയിസ്.
വന്യജീവി വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി നല്‍കിയ ശേഷമേ ഇങ്ങോട് പ്രവേശനം അനുവദിക്കൂ. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്താണ് ട്രക്കിംഗിന് അനുവാദമുള്ളത്. ട്രക്കിംഗ് പാസ് ലഭിക്കാന്‍ വൈല്‍ഡ്ലൈഫ് വാര്‍ഡന്‍,ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ്,പി.ടി.പി നഗര്‍ ,തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ മതി. നെയ്യാര്‍ ഡാമിന് സമീപമുള്ള കോട്ടൂരില്‍ നിന്നോ ബോണക്കാട് നിന്നോ ആണ് ട്രക്കിംഗ് സാധാരണ തുടങ്ങാറ്.



Click it and Unblock the Notifications