നീളയെന്നുകൂടി അറിയപ്പെടുന്ന ഭാരതപ്പുഴ കേരളത്തിലെ ഏറ്റവും വലിയ നദികളില്‍ രണ്ടാമത്തേതാണ്. 209 കിലോമീറ്ററാണ് ഭാരതപ്പുഴയുടെ നീളം. വടക്കന്‍കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ളൊരു പുഴയാണിത്. എംടി വാസുദേവന്‍ നായര്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ എഴുത്തുകാരുടെ ഊര്‍ജ്ജവും സ്വപ്‌നവുമെല്ലാം നിളയാണ്.
ഭാരതപ്പുഴയുടെ തീരത്തെ വൈകുന്നേരങ്ങളും സ്വര്‍ണവെയിലേറ്റ് തിളങ്ങുന്ന ആറ്റുവഞ്ഞികളുമെല്ലാം കാണേണ്ടുന്ന കാഴ്ചതന്നെയാണ്. വേനല്‍ക്കാലത്ത് വെള്ളം വറ്റി മണല്‍പ്പരപ്പാകുമ്പോഴും നിളയുടെ സൗന്ദര്യം കുറയാറില്ല. മഴക്കാലത്ത് വീണ്ടും പൂര്‍ണഭാവത്തിലെത്തുന്ന ഭാരതപ്പുഴ മനസ്സില്‍ കാല്‍പനകിത സൂക്ഷിയ്ക്കുന്നവരുടെ ഇഷ്ടകേന്ദ്രമാണ്. ഇതിന്റെ തീരങ്ങളിലായി പല ക്ഷേത്രങ്ങളുമുണ്ട്.
തിരൂര്‍ പുഴയും ഭാരതപ്പുഴയും ചേരുന്ന ഭാഗം ദേശാടനക്കിളികളുടെ വിഹാരകേന്ദ്രമാണ്. പക്ഷികളെക്കുറിച്ച് ഗൗരവത്തോടെ പഠിയ്ക്കുന്നവര്‍ക്ക് മാത്രമല്ല, വിനോദത്തിനായി പക്ഷിനീരീക്ഷണം നടത്തുന്നവര്‍ക്കും ഈ സ്ഥലം ഇഷ്ടപ്പെടും. വേനല്‍ക്കാലത്താണ് ഇവിടെ കാര്യമായി പക്ഷികള്‍ എത്താറുള്ളത്.



Click it and Unblock the Notifications