വ്യത്യസ്‌തമായ രൂപകല്‍പ്പന കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന ഒരു ഏഴുനില കെട്ടിടമാണ് ചിലപ്പതികാര ആര്‍ട്ട് ഗ്യാലറി. തമിഴ് ഇതിഹാസമായ ചിലപ്പതികാരവുമായി ബന്ധപ്പെട്ട കലാസൃഷ്ടികള്‍ സംരക്ഷിക്കുന്നതിനായാണ് ഈ ഗ്യാലറി സ്ഥാപിച്ചത്. ചിലപ്പതികാരത്തില്‍ പൂമ്പുഹാറിനെ കുറിച്ച് പരാമര്‍ശമുണ്ട്. ഗ്യാലറിയുടെ ആദ്യനിലയ്‌ക്ക് 12 അടി ഉയരമുണ്ട്. മറ്റു നിലകളുടെ ഉയരം അഞ്ചടി വീതമാണ്. എട്ടടി വീതം ഉയരമുള്ള നിരവധി കലശങ്ങളും ഇവിടെ കാണാം. ഗ്യാലറി മന്ദിരത്തിന്റെ ആകെ ഉയരം ഏതാണ്ട് അമ്പത് അടിയാണ്.
മാമല്ലപൂരം ആര്‍ട്‌സ് കോളേജില്‍ നിന്നുള്ള കലാകാരന്മാര്‍ കൊത്തിയെടുത്ത മനോഹര ശില്‍പ്പങ്ങള്‍ ഗ്യാലറിയുടെ ചുമരുകളെ അലങ്കരിക്കുന്നു. ചിലപ്പതികാരത്തില്‍ പ്രതിപാദിക്കുന്ന കഥ ഗ്യാലറിയുടെ നിര്‍മ്മാണശൈലിയെ സ്വാധീനിച്ചിട്ടുണ്ട്. ഗ്യാലറി വളപ്പില്‍ പാദസരത്തിന്റെ ആകൃതിയിലുള്ള ഒരു കുളം കാണാം. ഈ കുളത്തിന്റെ ഇരുകരകളിലുമായി കന്നകിയുടെയും മാദവിയുടെയും പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. ഗ്യാലറിയുടെ പ്രവേശനകവാടത്തില്‍ 22 അടി ഉയരമുള്ള മഗര തോരണവയില്‍ കാണാന്‍ കഴിയും. വര്‍ഷംതോറും ആയിരക്കണക്കിന് സഞ്ചാരികള്‍ ഈ ഗ്യാലറി സന്ദര്‍ശിക്കുന്നു.



Click it and Unblock the Notifications