കങ്ക്ര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് കലേശ്വറ മഹാദേവ ക്ഷേത്രം. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഈ അമ്പലത്തിലേക്ക് പ്രാഗ്പൂരില്‍ നിന്നുള്ള ദൂരം എട്ട് കിലേമീറ്ററാണ്. ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. ഇത് ഭൂഗര്‍ഭത്തിലായാണ് സ്ഥാപിച്ചിരിക്കുന്നത്. പുരാതന ശവകുടീരങ്ങളും അമ്പലച്ചുവരിലെ പ്രൗഡമായ ലിഖിതങ്ങളും ശ്രദ്ധേയമാണ്. ചിന്താപൂര്‍ണി മാതയുടെ അവതാരമായ മഹാരുദ്രയുടെ പേരിലും അമ്പലം അറിയപ്പെടുന്നു.



Click it and Unblock the Notifications